മരച്ചീനി ഇങ്ങനെ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം! കിടിലൻ 3 മാർഗങ്ങൾ!! | How to Store Tapioca Fresh

How to Store Tapioca Fresh : കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം.

ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് കപ്പ കേടാകാതെ സൂക്ഷിക്കേണ്ടത് എങ്കിൽ അതിനായി ഒരുപാട് കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. സാധാരണ നമ്മൾ എങ്ങനെയാണോ കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കി മുറിച്ചെടുക്കുന്നത് അതേ രീതിയിൽ ആക്കി എടുക്കുക. അതിനുശേഷം കപ്പ മുങ്ങി കിടക്കാൻ ആവശ്യമായ അത്രയും വെള്ളമൊഴിച്ച് ഒരു പാത്രം ഉപയോഗിച്ച് അടച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

How to Store Tapioca Fresh

എപ്പോഴാണോ കപ്പ ആവശ്യമായിട്ടുള്ളത് ആ ഒരു സമയത്ത് വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ ശേഷം കപ്പ ഉപയോഗിക്കാവുന്നതാണ്. കപ്പ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന മറ്റൊരു രീതിയാണ് സിപ്പ് ലോക്ക് കവർ ഉപയോഗിക്കുക എന്നത്. അതിനായി കഴുകി വൃത്തിയാക്കിയെടുത്ത കപ്പ വെള്ളം മുഴുവൻ അരിച്ച് കളഞ്ഞശേഷം ഒരു സിപ്പ് ലോക്ക് കവറിൽ ഇട്ട് സ്റ്റോർ ചെയ്യുക. സിപ്പ് ലോക്ക് കവർ ഫ്രിഡ്ജിലെ ഫ്രീസറിൽ ആണ് സൂക്ഷിക്കേണ്ടത്. ഈയൊരു രീതിയിൽ സൂക്ഷിക്കുന്ന കപ്പ ആഴ്ചകളോളം

കേടാകാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ കാലത്തേക്കാണ് കപ്പ സ്റ്റോർ ചെയ്ത് വയ്ക്കുന്നത് എങ്കിൽ, നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളം, പഞ്ചസാര, ഉപ്പും ഇട്ട ശേഷം അതിൽ മുക്കിവയ്ക്കുക. കുറച്ച് നേരം ഈയൊരു രീതിയിൽ കപ്പ സ്റ്റോർ ചെയ്ത ശേഷം വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് ഒട്ടും നനവില്ലാത്ത ടവൽ ഉപയോഗിച്ച് ഉണക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World

×
Ad

How to Store Tapioca Fresh

Storing tapioca fresh requires proper handling to maintain its quality and extend shelf life. After harvesting or purchasing, clean the tapioca roots by gently removing excess soil without washing, as moisture can lead to quick spoilage. If you must wash them, ensure they are thoroughly dried before storage. Store the unpeeled roots in a cool, dry, and well-ventilated place, away from direct sunlight. If storing for a few days, wrap them in newspaper or keep them in a perforated bag to allow air circulation. For longer storage, peel and cut the tapioca into pieces, then blanch briefly in hot water, cool, and store them in airtight containers in the refrigerator for up to a week or freeze for several months. Properly stored tapioca retains its texture and flavor, making it suitable for a variety of dishes even after days of storage.

Ads

Read also : ആർക്കും അറിയാത്ത പുതിയ സൂത്രം! കപ്പ ഉണക്കാതെ തന്നെ പച്ചക്കു തന്നെ മാസങ്ങളോളം ഫ്രഷായി സൂക്ഷിച്ചു വെക്കാം!! | Store Tapioca Fresh For Long

Read also : എന്റമ്മോ എന്തൊരു രുചിയാ! കപ്പ കൊണ്ട് ഇന്നേവരെ ആർക്കും അറിയാത്ത ഒരു വലിയ രഹസ്യം! കപ്പ മിക്സിയിൽ ഇങ്ങനെ അരച്ചു നോക്കൂ!! | Variety Kappa Recipe

Kitchen TipsStore TapiocaTapiocaTips and Tricks