How to Store Kanthari Mulaku for Months : ഷുഗർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കാന്താരി മുളക്. എന്നാൽ കാന്താരി മുളക് ഇല്ലാത്ത വീടുകളിൽ അത് ഉപയോഗിക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അതേസമയം ഒരുപാട് കാന്താരി മുളക് കയ്യിൽ കിട്ടുകയാണെങ്കിൽ അത് കാലങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
കാന്താരി മുളക് പേസ്റ്റ് രൂപത്തിൽ അരച്ച് സൂക്ഷിക്കുകയാണ് വേണ്ടത്. അതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കിയെടുത്ത് കാന്താരി മുളക് ഒരുപിടി, ഉപ്പ്, വെളിച്ചെണ്ണ ഇത്രയും ചേരുവകൾ മാത്രമാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച കാന്താരി മുളക് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ ഒരു കാരണവശാലും വെള്ളം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Ads
Advertisement
വെള്ളം ചേർത്ത് കഴിഞ്ഞാൽ മുളക് പേസ്റ്റ് പൂപ്പൽ പിടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. കാന്താരി മുളകിന്റെ പേസ്റ്റ് അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു ചില്ല് കുപ്പിയിൽ ഈ ഒരു പേസ്റ്റ് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ആവശ്യമുള്ള സമയത്ത് ഒട്ടും നനവില്ലാത്ത സ്പൂൺ ഉപയോഗിച്ച് പേസ്റ്റ് ആവശ്യാനുസരണം എടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്.
മുളകിന് പകരമായും കറികളിൽ കാന്താരി പേസ്റ്റ് ഉപയോഗപ്പെടുത്താം. വളരെയധികം രുചികരമായ അതേസമയം ഹെൽത്ത് ബെനിഫിറ്റ് ഉള്ള കാന്താരി പേസ്റ്റ് ഒരിക്കലെങ്കിലും വീട്ടിൽ തയ്യാറാക്കി നോക്കാവുന്നതാണ്. അതുപോലെ മുളക് ഇല്ലാത്ത വീടുകളിൽ മറ്റു വീടുകളിൽ നിന്നും മുളക് ലഭിക്കുമ്പോഴും ഇത്തരത്തിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാം. Video Credit : fathizz fathima