കരിമ്പൻ തുണികളിൽ ഇങ്ങനെ ചെയ്താൽ മാത്രം മതി! കരിമ്പൻറെ പൊടിപോലും ഇനി കാണാൻ കിട്ടില്ല!! | How To Remove Karimban From Cloths

How To Remove Karimban From Cloths : വസ്‌ത്രങ്ങളിലെ കരിമ്പൻ നമ്മളെല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. കറുത്ത നിറത്തിലുള്ള ചെറിയ കുത്തുകൾ പടർന്ന് പിടിച്ച്‌ തനതു ഭാഗം മുഴുവനായും കറുപ്പു നിറമാകുന്നൊരു പ്രശ്നമാണിത്‌. ചിലപ്പോൾ ഒരു ഭാഗത്ത് വന്നത് വസ്ത്രം മുഴുവൻ പടർന്ന് പിടിക്കുകയും ആ വസ്ത്രം ഉപയോഗ ശൂന്യമാവുകയും ചെയ്യാറുണ്ട്. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരു തരം ഫംഗസ് ആണിത്.

നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തുണികളിലെ കരിമ്പൻ വൃത്തിയാക്കിയെടുക്കാം. അതിനുള്ള രണ്ട് ടിപ്പുകൾ പരിചയപ്പെടാം. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ, കളർ വസ്ത്രങ്ങൾ തുടങ്ങി രണ്ട് തരത്തിലുള്ള തുണികളിലെ കരിമ്പൻ കളയാനുള്ള മാർഗങ്ങൾ നമ്മൾ പരിചയപ്പെടുന്നുണ്ട്. പണ്ട് അലക്കുകാരൊക്കെ ചെയ്തിരുന്ന രീതിയിലാണ് ഇവിടെ കരിമ്പൻ മാറ്റിയെടുക്കുന്നത്.

Ads

How To Remove Karimban From Cloths

How To Remove Karimban From Cloths

ആദ്യം കരിമ്പൻ കുത്തിയ ഒരു കളർ വസ്ത്രമെടുത്ത് അതിലെ കരിമ്പൻ കുത്തിയ ഭാഗത്ത് കുറച്ച് വെള്ളമൊഴിച്ച് കുതിർത്തെടുക്കണം. ശേഷം ആ ഭാഗത്ത് ഒന്നര ടേബിൾ സ്പൂൺ അലക്കുകാരം ചേർത്ത് കൊടുക്കണം. ശേഷം കുറച്ച് സിന്തെറ്റിക് വിനാഗിരിയും ഒരു ടേബിൾ സ്പൂൺ സോപ്പ് പൊടിയും കൂടെ ചേർത്ത് കൊടുക്കണം. ശേഷം ഒരു അഞ്ചോ പത്തോ മിനിറ്റോളം ഒന്ന് പ്രവർത്തിക്കുന്നതിനായി അത്പോലെ വയ്ക്കണം.

Advertisement

അടുത്തതായി നമ്മൾ ആ ഭാഗം കൈ ഉപയോഗിച്ചോ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ചോ നല്ലപോലെ ഉരച്ചെടുക്കണം. ഒരു പാത്രത്തിൽ കഞ്ഞി വെള്ളമെടുത്ത് നന്നായി ചൂടാക്കിയെടുക്കുക. ചൂടായി വന്നാൽ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ സോപ്പ് പൊടി ചേർത്ത് കൊടുക്കാം. ശേഷം നേരത്തെ ഉരച്ച് വച്ച തുണി കഞ്ഞി വെള്ളത്തിൽ മുങ്ങി കിടക്കും വിധം ഇട്ട് കൊടുത്ത് തിളപ്പിച്ചെടുക്കണം. കരിമ്പൻ എന്ന ഫംഗസിനെ തുരത്താനുള്ള ഈ വീട്ടുവൈദ്യം നിങ്ങളും പരീക്ഷിച്ച് നോക്കൂ. How To Remove Karimban From Cloths Video Credit : Resmees Curry World

Read Also : തട്ടുദോശ! തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ!! | Perfect Dosa Batter Recipe

പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! ഇതാണ് മക്കളെ കാറ്ററിഗ് പാലപ്പത്തിന്റെ ആ വിജയ രഹസ്യം ഇതാ! | Easy Catering Palappam Recipe

KarimbanKarimban ClothsKarimban From ClothsKitchen TipsRemove KarimbanRemove Karimban From ClothsTips and Tricks