കിടിലൻ മേക്ക് ഓവറിൽ സമൂഹ മാധ്യമങ്ങളിൽ തിളങ്ങി ഹണി റോസ്; കട്ട മോഡേൺ ലുക്കിൽ താരം !! | Honey Rose latest photos malayalam
Honey Rose latest photos malayalam : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആളാണ് താരം. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും പ്രേക്ഷകർക്കായി നിരന്തരം ഷെയർ ഹണി റോസ് പങ്കുവെക്കാറുണ്ട്. ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ്. ന്യൂ ഇയർ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ച് എത്തിയിരിക്കുന്നത്.
ഒരുപിടി മലയാളം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഹണി റോസ് കിടിലൻ ലുക്കിലാണ് പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.നാടൻ ലുക്കിലും ഹോട്ട് മോഡേൺ ലുക്കിലും എത്താറുള്ള താരത്തിന്റെ ചിത്രങ്ങൾ വയറൽ ആവാറുണ്ട്. ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 17 വർഷത്തോളമായി സിനിമ ജീവിതവുമായി മുന്നോട്ട് പോകുന്ന താര സുന്ദരിയാണ് ഹണി റോസ്.

ആരാധകർക്ക് ന്യൂ ഇയർ ആശംസകളുമായി എത്തിയിരിക്കുകയാണ്. വിഷിങ് യു എ ഓൾ മാജിക്കൽ ഇയർ എന്നാണ് ഇൻസ്റ്റാഗ്രാമിൽ ഹണി റോസ് ചിത്രത്തിനോട് ഒപ്പം കുറിച്ചത്. മലയാള സിനിമ മേഖലയിൽ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാൾ ആണ് ഹണി റോസ്. സിനിമ താരങ്ങൾക്ക് സർവ്വ സാധാരണമാണ് സൈബർ ബുള്ളിയിങ് എങ്കിലും ഹണി റോസിനെ പോലെ ഇത്രത്തോളം സൈബർ ബുള്ളിയിങ് ഏറ്റ് വാങ്ങിയ മറ്റൊരു നടി മലയാള സിനിമ മേഖലയിൽ കാണാനിടയില്ല. ഈ ചിത്രത്തിന് ചുവടിലും ബോഡി ഷെയ്മിങ് ചെയ്തുകൊണ്ടുള്ള ചില കമന്റുകൾ കാണാം.
എന്നാൽ ഹണി ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ മുഖം കൊടുക്കാറില്ല എന്നാണ് താരം അടുത്തിടെ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. അവസാനമായി ഹണി റോസിന്റെതായി തീയറ്ററിൽ എത്തിയ ചിത്രം മോഹൻലാലിനോപ്പമാണ്. വൈശാഖിന്റെ സംവിധാനത്തിൽ എത്തിയ മോൺസ്റ്റർ മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ്ബിൽ കയറിയ പുലിമുരുഗന് ശേഷം വൈശാഖും മോഹൻലാൽ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരിന്നു. മികച്ച പ്രകടനമാണ് ഹണി റോസ് ഈ ചിത്രത്തിൽ കാഴ്ച്ച വെച്ചത്. യാതൊരുവിധ സിനിമ പശ്ചാത്തലവും ഇല്ലാതെ തന്നെ സിനിമ മേഖലയിൽ എത്തി മിന്നും താരമായി മാറിയ ആളാണ് ഹണി റോസ്.