നാവിൽ വെള്ളമൂറും വൈറ്റ് സോസ് പാസ്ത! കഫേ സ്റ്റൈൽ വൈറ്റ് സോസ് പാസ്ത ഇനി ആർക്കും എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം!! | Homemade White Sauce Pasta Recipe

Homemade White Sauce Pasta Recipe: നമുക്കറിയാം ഇറ്റാലിയൻ ഫുഡില്‍ ഏറ്റവും മെയിൻ ആയിട്ടുള്ളത് പാസ്തയാണ് എന്നുള്ളത് അതിനാൽ തന്നെ പല രീതിയിലും പാസ്ത ഉണ്ടാക്കിയെടുക്കാവുന്നതാണ്. എന്നാൽ ഇന്ന് വളരെ സിമ്പിൾ ആയിട്ട് എന്നാൽ കൂടുതൽ ടെസ്റ്റ് ആയിട്ടുള്ള വെയിറ്റ് സോസ് റെസിപ്പിയാണ് ചെയ്യാൻ പോകുന്നത്. കുട്ടികൾക്ക് മുതൽ മുത്തിന്നവർക്ക് പോലും കൂടുതൽ ഇഷ്ടപെടുന്ന റെസിപ്പിയാണ്.

Ingredients

  • Pasta
  • Oregano
  • Carrot -1
  • Capsicum-1
  • Maida-1 cup
  • Milk-1 cup
  • Butter

How To Make Homemade White Sauce Pasta

×
Ad

ആദ്യം ഒരു കപ്പ് പാസ്ത എടുക്കുക. പിന്നീട് അത് വേവിക്കാൻ വേണ്ടിയിട്ട് ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. അത് ചൂടായി വരുമ്പോൾ അതിലേക്ക് നമ്മുടെ പാസ്ത ഇട്ട് കൊടുക്കുക. പാസ്ത വെന്തു ക്കഴിഞ്ഞാൽ ഫ്‌ളൈമ് ഓഫ് ആക്കി വെക്കുക. ഇനി ഒരു അരിപ്പ എടുത്ത് പാസ്‌തയുടെ വെള്ളം ഊറ്റി വയ്ക്കുക. അടുത്തതായി വെജിറ്റബിൾ ചേർക്കുന്നത് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ ബട്ടർ ചേർക്കുക. ബട്ടർ ചൂടായതിനു ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച വെളുത്തുള്ളി ക്യാരറ്റ് ക്യാപ്സിക്കം എന്നിവ കൂടുതൽ പച്ചക്കറി വേണമെങ്കിൽ ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് ചേർക്കുക.

Advertisement

അടുത്തതായി വൈറ്റ് സോസ് ഉണ്ടാക്കുക. അതിനായി രണ്ട് ചെറിയ ബട്ടർ ഒരു പാനിലേക്ക് ഇടുക. അത് ചൂടായി വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ മൈദ ഇട്ട് നല്ല രീതിയിൽ ഇളക്കി എടുക്കുക. ഇനി ഇതിലേക്ക് ഒന്നര കപ്പ് പാല് കട്ട പിടിക്കാതെ മെല്ലെ മെല്ലെ ഒഴിച്ചുകൊടുക്കുക. നല്ലപോലെ ഇളക്കി കൊടുക്കണം. ശേഷം ഈ പാല് മൈദാ കൂടി ഒരു കുറുകിയ രൂപത്തിലേക്കായി വരും ആ സമയത്ത് ഉപ്പ് കുരുമുളകുപൊടി ചില്ലി ഫ്ലക്സ് ഒറിഗാനോ ചേർത്ത് നല്ല രീതിയിൽ ഇളക്കുക ഇനി അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച വെജിറ്റബിൾ ചേർത്ത് കൊടുക്കുക അതിന്റെ കൂടെ തന്നെ നേരത്തെ ഉണ്ടാക്കിയ പാസ്ത ചേർത്ത് നല്ല രീതിയിൽ ഇളക്കി എടുക്കുക. നല്ല അടിപൊളി വൈറ്റ് സോസ് പാസ്ത തയ്യാർ. Credit: PACHAKAM

Read also: എന്തെളുപ്പം രുചിയോ കിടിലൻ! ഇനി നല്ല ജൂസി ബർഗർ വീട്ടിൽ തന്നെ ഉണ്ടാക്കാം! കഴിച്ചാലും കഴിച്ചാലും മതി വരില്ല!! | Homemade Juicy Burger Recipe

ചായക്കടയിലെ താരം! നല്ല മൊരിഞ്ഞ ഉഴുന്നുവട ഇനി ആർക്കും വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം!! | Crispy Uzhunnu Vada Recipe

Homemade White Sauce Pasta RecipeRecipeSnack RecipeTasty RecipesWhite Sauce Pasta