Homemade Juicy Burger Recipe: വളരെ ഈസി ആയിട്ട് ജൂസി ആയിട്ടുള്ള ബർഗർ ഇങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കടയിൽ നിന്നൊക്കെ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ നിന്ന് തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുകാവുന്നതാണ്. കുറഞ്ഞ ചെലവിൽ പെട്ടെന്ന് ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന വിഭവം.
Ingredients
- Chicken
- Eggs -3
- Cucumber
- Carrot
- Tomato sauce
- Chili sauce
- Pepper
- Bread
How To Make Homemade Juicy Burger Recipe
ആദ്യമായിട്ട് 7 ബ്രെഡ് എടുക്കുക. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ചെറിയ കഷ്ണമായി ഇടുക. പിന്നീട് അത് അടിച്ചെടുത്ത് പൊടി രൂപത്തിൽ എടുക്കുക. ഇനി ബോൺ ലെസ്സ് ആയിട്ടുള്ള ചിക്കൻ എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണം ആക്കി എടുക്കുക. ഇനിയൊരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു ഉള്ളി ചെറുതായി അരിഞ്ഞത്, രണ്ടു വറ്റൽ മുളക്, വെളുത്തുള്ളി, ഒരു സ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് നല്ല രീതിയിൽ അടിച്ചെടുക്കുക. ഇനിയൊരു മിക്സിയുടെ ജാറിലേക്ക് നേരത്തെ എടുത്തു വച്ച ചിക്കൻ ചേർത്ത് അരച്ചെടുക്കുക.
Ads
ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു മുട്ട, പച്ചമുളക്, സോയാസോസ്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇനി ഈ ഒരു മിക്സിലേക്ക് നേരത്തെ പൊടിച്ചു വച്ച ബ്രഡ് ചേർത്ത് നല്ല രീതിയിൽ കുഴക്കുക. ഇനി ഒരു പാത്രത്തിൽ മൈദ പൊടി, മറ്റൊരു പാത്രത്തിൽ ഒരു മുട്ട അല്പം ഉപ്പ് കുരുമുളക് എന്നിവ നല്ല രീതിയിൽ ബീറ്റ് ചെയ്തെടുക്കുക. ഇനി നേരത്തെ തയ്യാറാക്കി വെച്ച ആ ഒരു മാവ് നല്ല രീതിയിൽ ബർഗർ ബ്രഡിന്റെ അളവിൽ പരത്തിയെടുത്തതിനുശേഷം ആദ്യം മൈദ പൊടിയിൽ മുക്കി പിന്നീട് മുട്ടയിൽ മുക്കി അതിനുശേഷം ബ്രഡ് ക്രംസിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.
ബർഗർലേക്ക് വേണ്ട കട്ലറ്റ് തയ്യാർ. ഇനി ഉണ്ടാക്കിവെച്ച മയോണസിലേക്ക് ഒരു ടീസ്പൂൺ ടൊമാറ്റോ സോസ്, ഗാർലിക് പൌഡർ, ചില്ലി സോസ് കുരുമുളക്, കാശ്മീരി ചില്ലി പൗഡർ എന്നിവ ചേർത്ത് നല്ല രീതിയിൽ ഇളക്കി എടുക്കുക. ഇനി ബർഗറിലേക്ക് ആവശ്യമായ ബ്രഡ് ഒരു പാനിൽ വെച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച സ്പെഷ്യൽ സോസ് പുരട്ടി കക്കിരി വെക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേക്ക് കട്ലറ്റ് വെച്ചതിനുശേഷം അതിന്റെ മുകളിൽ ചീസ് വെച്ച് ചൂടാക്കി എടുക്കുക. ഇനി ആവശ്യാനുസരണം വെജിറ്റബിൾ ഒക്കെ ചേർത്ത് ബർഗർ ഫില്ല് ചെയ്യാവുന്നതാണ്. ഈ രീതിയിൽ ബർഗർ തയ്യാറാക്കുകയാണെങ്കിൽ നല്ല അടിപൊളി ജ്യൂസി ബർഗർ ഉണ്ടാക്കിയെടുക്കാം. Credit: Fathimas Curry World