ദുൽഖർ സൽമാൻ – രശ്മിക മന്ദാന ചിത്രത്തിലെ ആദ്യ ഗാനമെത്തി; ‘പെൺ പൂവേ തേൻവണ്ടേ’ നെഞ്ചിലേറ്റി ആരാധകർ.!! [വീഡിയോ] | Hey Sita Hey Rama Lyrical Video Song in Dulquer Movie Sita Ramam

Hey Sita Hey Rama Lyrical Video Song in Dulquer Movie Sita Ramam : മലയാളം യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘സീതാ രാമം’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദുൽഖർ സൽമാനോടൊപ്പം രശ്മിക മന്ദാന, മൃണാൽ താക്കൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നടന്നത്. ഹനു രാഘവപുദി സംവിധാനം ചെയ്യുന്ന ചിത്രം, തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായിയാണ്‌ ഒരുക്കുന്നത്.

‘ഹേയ് സീതാ ഹേയ് രാമാ’ എന്ന് തുടങ്ങുന്ന തെലുങ്ക് ഗാനവും, അതിന്റെ മലയാളം പതിപ്പായ ‘പെൺ പൂവേ തേൻവണ്ടേ’ എന്ന് തുടങ്ങുന്ന ഗാനവുമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗാനങ്ങളുടെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വിശാൽ ചന്ദ്രശേഖർ സംഗീതം നിർവഹിച്ച ഗാനം, മലയാളത്തിൽ ശരത്തും നിത്യ മാമനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ ആലാട്ടിന്റേതാണ് വരികൾ.

Hey Sita Hey Rama Lyrical Video Song
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തെലുങ്ക് വേർഷനിലേക്ക് വരുമ്പോൾ, മദൻ കർക്കിയുടെ വരികൾ വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിൽ എസ്പിബി ചരണും സിന്ധൂരിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിജയശാന്തി മൂവീസിന്റെ ബാനറിൽ സ്വപ്ന സിനിമ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്. പിഎസ് വിനോദും ശ്രേയാസ് കൃഷ്ണയും ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് കോട്ടഗിരി വെങ്കട്ടേശ്വര റാവു ആണ്.

ദുൽഖർ സൽമാൻ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’. നേരത്തെ, കീർത്തി സുരേഷിന്റെ നായകനായി ‘മഹാനടി’ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആണ് ദുൽഖർ സൽമാന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’ ആണ് ദുൽഖറിന്റെ പുതിയ മലയാള ചിത്രം.

You might also like