Healthy Wheat Drink Recipe: ഗോതമ്പ് പൊടി കൊണ്ട് ഒരു ഹെൽത്തി ഡ്രിങ്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇനി മുതൽ അതിഥികളെല്ലാം വരുമ്പോൾ നിങ്ങൾക്ക് പുതിയൊരു ആരോഗ്യകരമായ ഡ്രിങ്ക് ഉണ്ടാക്കി അവർക്ക് നൽകാവുന്നതാണ്. ഈ ഒരു ഡ്രിങ്ക് ഉണ്ടാക്കാൻ വളരെ കുറഞ്ഞ സാധനങ്ങളും സമയവും മാത്രം നമുക്ക് ആവശ്യം വരുന്നുള്ളൂ. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഗോതമ്പ് പൊടി ഇട്ടുകൊടുത്ത് ഒരു മിനിറ്റ് നേരം ലോ ഫ്ലെയിമിൽ വറുത്തെടുക്കുക.
- ഗോതമ്പു പൊടി – 2 ടേബിൾ സ്പൂൺ
- പാല് – 1 കപ്പ്
- പഞ്ചസാര -3 ടേബിൾ സ്പൂൺ
- മിൽക്ക് മെയ്ഡ് – 2 ടീസ്പൂൺ
- ബീറ്റ്റൂട്ട് – 1 കഷണം
- പഴം – 1 കഷണം
. ഗോതമ്പ് പൊടിയുടെ പച്ചമണം മാറുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഗോതമ്പു പൊടി ചൂടാറി കഴിയുമ്പോൾ ഒരു ചെറിയ ബൗളിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് കാൽ കപ്പ് പാല് കൂടി ഒഴിച്ച് നന്നായി കട്ടയില്ലാതെ ഇളക്കിയെടുക്കുക. നന്നായി ഇളക്കി കട്ട ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇത് മാറ്റി വെക്കുക. നേരത്തെ ഗോതമ്പ് പൊടി വറുത്ത അതേ പാനിലേക്ക് പാലൊഴിച്ചു കൊടുത്ത് തിളക്കുമ്പോൾ പഞ്ചസാരയും നമ്മൾ നേരത്തെ കലക്കി വെച്ച ഗോതമ്പുപൊടിയുടെ മിക്സ് കൂടി ഒഴിച്ചു കൊടുക്കുക.
ഈ സമയം തീ വളരെ കുറച്ചു വെക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഗോതമ്പുപൊടി ഒഴിച്ചു കൊടുക്കുമ്പോൾ വളരെ പെട്ടെന്ന് അടി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഗോതമ്പുപൊടിയുടെ മിക്സ് ഒഴിച്ച് ശേഷം കൈവിടാതെ നന്നായി ഇളക്കി കൊടുക്കുക. കുറച്ചുനേരം ഇളക്കി കഴിയുമ്പോൾ ഇത് കുറുകി വരാൻ തുടങ്ങും. നന്നായി കുറിയെ ശേഷം തീ ഓഫാക്കുക. ചൂടാറി കഴിയുമ്പോൾ വീണ്ടും ഒന്നുകൂടി കുറുകും. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചൂടാറിയ ഈ ഗോതമ്പുപൊടിയുടെ മിക്സ് ഇട്ടു കൊടുക്കുക. ഇതിലേക്ക് കുറച്ച് പാല് കൂടി ഒഴിക്കുക കൂടെത്തന്നെ മിൽക്ക് മെയ്ടും ഒരു കഷണം പഴം അരിഞ്ഞതും അതുപോലെ ബീറ്റ്റൂട്ടും ഇട്ടുകൊടുക്കുക. നന്നായി അരച്ചെടുത്ത ശേഷം സെർവിങ് ഗ്ലാസിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഡെക്കറേഷൻ വേണ്ടി നിങ്ങൾക്കിഷ്ടമുള്ളത് ഉപയോഗിക്കാം. കശുവണ്ടിയോ പിസ്തയോ ചെറുതാക്കി അരിഞ്ഞു മുകളിൽ വിതറാവുന്നതാണ്. Credit: Mums Daily