ഭാരം കുറക്കാനും പ്രമേഹത്തിനും ഉന്മേഷത്തിനും റാഗി സ്പോഞ്ജ് ദോശയും ചമ്മന്തിയും.!! | Healthy Soft Ragi Dosa Recipe

Healthy Soft Ragi Dosa Recipe : ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും രക്തത്തിൻറെ അളവ് കൂടുന്നതും കാൽസ്യം പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ നൽകുന്നതുമായ ഒരു ഭക്ഷ്യ വസ്തുവാണ് റാഗി . ശരീരത്തിന് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ആരോഗ്യ കരമായ ഒരു ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരും തീർച്ചയായും ട്രൈ ചെയ്തു നോക്കേണ്ട ഒരു വിഭവമാണ് റാഗി ദോശ.

ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. രണ്ട് കപ്പ് റാഗി എടുക്കുക. ഇത് ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും കുതിരാൻ അനുവദിക്കണം. ചെറുചൂടു വെള്ള ത്തിൽ കുതിരാൻ ഇട്ടാൽ പെട്ടെന്ന് കുതിർന്നു കിട്ടും. നന്നായി കഴുകിയതിനുശേഷം വേണം വെള്ളത്തിലിട്ട് കുതിരാൻ . ഇനി ആവശ്യം ഉഴുന്നാണ്. രണ്ട് കപ്പ് റാഗിക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അളവിൽ ആണ് വേണ്ടത് . നന്നായി കഴുകിയ ശേഷം

Healthy Soft Ragi Dosa
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഉഴുന്ന് കുതിരാൻ വെള്ളത്തിലിടുക. ഇതിലേക്ക് രണ്ടര മുതൽ മൂന്നര ടീസ്പൂൺ വരെ ഉലുവ ചേർക്കുക. ഉഴുന്നും ഉലുവയും വെള്ളത്തിൽ ഇട്ടത് ഫ്രിഡ്ജിൽവച്ച് കുതിരാൻ അനുവദിക്കുന്ന താണ് നല്ലത്. ഇങ്ങനെ ചെയ്താൽ ദോശ നല്ല സോഫ്റ്റ് ആകും . ഇനി ഇതു രണ്ടും മിക്സിയുടെ ജാർ ഇട്ട് ഉഴുന്ന് കുതിരാൻ വെച്ച് അതേ വെള്ളം ഒഴിച്ച് അരച്ചെടു ക്കുക. ആദ്യം കുറച്ചു വെള്ളത്തിൽ അരയ്ക്കുക. അരച്ചെടുത്തതിനു ശേഷം ഒരു

സ്പൂൺ ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി വയ്ക്കുക. കൈകൊണ്ട് മിക്സ് ചെയ്താൽ നന്നായി പുളിച്ച് പൊങ്ങിവരും. ഇത് പുളിച്ചു പൊങ്ങി വരാൻ എട്ടു മണിക്കൂറോളം എടുക്കും. മാവ് സെറ്റ് ആയതിനുശേഷം ദോശ ചൂടാം. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക… Healthy Soft Ragi Dosa RecipeVideo Credits : Jaya’s Recipes – malayalam cooking channel

You might also like