Healthy Homemade Energy Bar Recipe: നമ്മളുടെ വീട്ടിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ എനർജി കിട്ടാൻ ഉണ്ടാകുന്ന ഒരടിപൊളി വിഭവം. വളരെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഒന്നാന്തരം വിഭവം. ഒരു പ്രാവിശ്യം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കിനോക്കും തീർച്ച. കൂടാതെ ഇതിൽ ഉപയോഗിക്കുന്ന പയർവർഗങ്ങളുടെ ഗുണങ്ങൾ എണ്ണി തിട്ടപെടുടാത്തത്രയും ഉണ്ട്.
ചേരുവകൾ
- ബദാം -½ cup
- വാൾനട്സ് -½ കപ്പ്
- സൺഫ്ലവർ സീഡ്-½ കപ്പ്
- മത്തങ്ങാ സീഡ്
- വെളുത്ത എള്ള് -½ കപ്പ്
- ഉണക്ക മുന്തിരി
- കറുത്ത മുന്തിരി
- ബട്ടർ
- ഈത്തപ്പഴം
- തേൻ -1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ അരകപ്പ് ബദാം ഇടുക. കൂടെ അരകപ്പ് വാൾനട്സ്. ഇവ രണ്ടും നന്നായി വറുത്തെടുക്കുക. ഇനി നന്നായി ചൂടായതിന് ശേഷം മിക്സിയിൽ ഇട്ട് ജസ്റ്റ് ഒന്ന് പൊടിച്ചെടുക്കുക. ഒരിക്കലും ഇത് കൂടുതൽ പൊടിയാൻ പാടില്ല. കടിക്കാൻ കിട്ടുന്ന രീതിയിൽ വേണം പൊടിച്ചെടുക്കാൻ. ഇനി ഒരു ചട്ടിയിൽ ½ കപ്പ് സൺഫ്ലവർ സീഡ് ചേർക്കുക. കൂടെത്തന്നെ മത്തങ്ങാ വിത്തും , ഒരു ½ കപ്പ് വെളുത്ത എള്ളും കൂടി ചേർത്ത് നന്നായി ചൂടാക്കുക. ഇനി ഒരു പകുതി ചൂടായാൽ മുക്കാൽ കപ്പ് ഓട്സും കൂടി ചേർത്ത് നന്നായി ചൂടാക്കുക. ഇനി ഇവ നല്ലപോലെ ചൂടായാൽ നേരത്തെ തയ്യാറാകിയ ബദാം മിക്സിലേയ്ക് ഇട്ട് കൊടുക്കുക.
ഇനി ഒരു പാൻ എടുത്ത് അതിലേക് 2 കഷ്ണം ബട്ടർ ഇട്ട് കൊടുക്കുക. ഇതിലേയ്ക് ഒരു കാൽ കപ്പ് ഉണക്ക് മുന്തിരി ഇട്ട് നന്നായി വറുത്ത് കോരിവെക്കുക. ഇനി ഈ ഒരു ബട്ടറിലേയ്ക് 3 കപ്പ് ശർക്കര പാനിയം ചേർത്ത് കൊടുക്കുക. ഇനി നേരത്തെ തയ്യാറാക്കിയ സീഡിൽ വറുത്ത മുന്തിരി, ഒരു കപ്പ് കറുത്ത മുന്തിരി, ഈത്തപ്പഴം, കൂടെ ശർക്കര പാനി, തേൻ ഒരു കപ്പ് എന്നിവ ഒഴിച് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഒരു ബട്ടർ പേപ്പറിൽ ഈ മിക്സ് ഇട്ട് നല്ലപോലെ പ്രസ്സ് ചെയ്തെടുക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ച് ഒന്ന് സെറ്റക്കി എടുക്കുക. ഇനി ആവിശ്യത്തിന് മുറിച് എടുത്ത് കഴിക്കാവുന്നതാണ്. Credit: Rose Apple Kitchen