Healthy Green Gram Dosa Recipe: അടിപൊളി ചെറുപയർ കൊണ്ട് ഒരു റെസിപ്പി. നമ്മുടെയൊക്കെ വീട്ടിൽ തന്നെ ഉള്ള സാധനം വെച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ടേസ്റ്റ് ആയിട്ടുള്ള കുറഞ്ഞ ചെലവിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് തുടക്കക്കാർക്ക് മുതൽ എല്ലാവർക്കും പെട്ടെന്ന് തന്നെ ഉണ്ടാക്കാം.
Ingredients
- Green Gram
- Ginger
- Garlic
- Carrot -1 cup
- Rava
- Dried Red Chilli
- Potato-1
Ads
Advertisement
How To Make Healthy Green Gram Dosa
ആദ്യം ഒന്നര കപ്പ് ചെറുപയർ നല്ല രീതിയിൽ കഴുകി വെള്ളത്തിൽ കുതിർത്തുവാൻ വേണ്ടി വെക്കുക. കൂടെത്തന്നെ കഴിക്കാൻ പറ്റുന്ന നല്ലൊരു ക്യാരറ്റ് റെസിപ്പിയും പറയാം.ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പും അര ടീസ്പൂൺ കടലപ്പരിപ്പും ചേർക്കാം. മൂന്ന് വറ്റൽ മുളക് ഒരു കപ്പ് ഒരു കപ്പ് ഉള്ളി ചെറുതായി അരിഞ്ഞത് രണ്ട് വെളുത്തുള്ളി ഉപ്പ് എന്നിവ ചേർത്ത് നല്ല രീതിയിൽ ഇളക്കി എടുക്കുക ശേഷം അതിലേക്ക് ഒരു കപ്പ് ചെറുതായി അരിഞ്ഞുവെച്ച ക്യാരറ്റ് ചേർത്ത് ഇളക്കുക നല്ലപോലെ വേവിക്കേണ്ടതില്ല. ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ നല്ല ടേസ്റ്റ് ആയിട്ടുള്ള കാരറ്റ് ചട്ട്ണി തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ്. ഇനി ചൂടാറിയതിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ല സ്മൂത്തായ രീതിയിൽ കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക.
ശേഷം ഇതിലേക്ക് കടുക് വറ്റൽ മുളക് കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക ചട്നി തയ്യാർ.ഇനി ബ്രേക്ക് ഫാസ്റ്റ് ആയിട്ടുള്ള ടീസ്പൂൺ റവ എടുത്ത് അത് വെള്ളത്തിൽ കുതിർത്തുവാൻ വേണ്ടി വയ്ക്കുക.ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നേരത്തെ കുതിർത്തിവെച്ച ചെറു പയറും ഒരു ഉരുളക്കിഴങ്ങ് ചെറുതായി മുറിച്ചിട്ടതും രണ്ട് പച്ചമുളക് ചെറിയ കഷണം ഇഞ്ചി കൂടെത്തന്നെ ജീരകപ്പൊടി കായപ്പൊടി മഞ്ഞപ്പൊടി എന്നിവ ആവശ്യത്തിനിടുക. ശേഷം അതിലേക്ക് നേരത്തെ കുതിർത്തുവെച്ച റവ ചേർക്കുക ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് നല്ല സ്മൂത്ത് രീതിയിൽ അരച്ചെടുക്കുക ഈ ബാറ്ററി ഈനോ ചേർത്ത് ഇഡ്ഡലിയും അതല്ലെങ്കിൽ ദോശയും ഉണ്ടാക്കിയെടുക്കാവുന്നതാണ്. ശേഷം നേരത്തെ ഉണ്ടാക്കി വെച്ച ക്യാരറ്റ് ചട്നിയുടെ കൂടെ നല്ല ബ്രേക്ക്ഫാസ്റ്റ് കഴിക്കാം. Credit: BeQuick Recipes