Healthy Drink Recipe: മിക്കവാറും വീടുകളിൽ രാവിലെ സമയത്ത് ചിലപ്പോഴെങ്കിലും പലഹാരങ്ങളൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേ രീതിയിൽ ഉണ്ടാക്കി കുടിക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറുപഴമാണ്. രണ്ടു മുതൽ മൂന്നെണ്ണം വരെ ചെറുപഴം തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി വട്ടത്തിൽ മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തണുപ്പിച്ചു വെച്ച പാലും, മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ചെറിയ പാക്കറ്റ് ഹോർലിക്സിന്റെ പകുതിയും പൊട്ടിച്ചിടുക.
Ads
അതോടൊപ്പം ഇഷ്ടമുള്ള നട്സുകളെല്ലാം വെള്ളത്തിൽ കുതിർത്തി അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ അരച്ചെടുക്കണം.ശേഷം കുറച്ചു കൂടി പാൽ ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.തയ്യാറാക്കി വെച്ച ഡ്രിങ്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം അല്പം പഴം ചെറുതായി അരിഞ്ഞെടുത്തതും വെള്ളത്തിൽ കുതിർത്തി വെച്ച കസ്കസും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ആവശ്യമെങ്കിൽ കുറച്ച് ഫുഡ് കളർ കൂടി ഈയൊരു ഡ്രിങ്കിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.
Advertisement
ഇപ്പോൾ നല്ല രുചികരമായ ഹെൽത്തി ആയ ഡ്രിങ്ക് റെഡിയായി കഴിഞ്ഞു.വളരെ കുറഞ്ഞ ചേരുവകൾ മാത്രമാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായി വരുന്നുള്ളൂ. മാത്രമല്ല നട്സ് എല്ലാം ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം ഹെൽത്തിയുമാണ്. ഏത് ചെറുപഴം വേണമെങ്കിലും ഈ ഡ്രിങ്ക് തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്. ഒരേസമയം ഹെൽത്തിയും രുചികരവുമായ ഒരു ഡ്രിങ്കാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credits: cook with shafee