ഹരിയേയും കൊണ്ട് സാന്ത്വനം വീടു വിട്ടിറങ്ങാൻ അപ്പു.. ബാലേട്ടനെയും ദേവിയെയും മറക്കല്ലേ എന്ന് ആരാധകർ.. ഇനി ജയന്തിയുടെ നാടകം പൊളിയും.!!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. കുടുംബപ്രേക്ഷകരാണ് സാന്ത്വനത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും. സീരിയലിലെ ശിവാജ്ഞലി ജോഡിക്ക് മികച്ച സ്വീകാര്യതയാണുള്ളത്. ശിവനെയും അഞ്ജലിയെയും പോലെ തന്നെ ഹരിയും അപ്പുവും പ്രേക്ഷകരുടെ പ്രിയജോഡി തന്നെ. സാന്ത്വനം കുടുംബത്തിന്റെ ശത്രുസ്ഥാനത്തുണ്ടായിരുന്ന തമ്പി

പിണക്കമൊക്കെ മറന്ന് മകളെ സ്വീകരിക്കാൻ തയ്യാറായി എന്നത് പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത തന്നെയായിരുന്നു. അപ്പു ഒരമ്മയാകാൻ തയ്യാറെടുക്കുന്നു എന്നറിഞ്ഞതോടെയാണ് തമ്പിയുടെ മനംമാറ്റം. സ്വന്തം വീട്ടിലേക്ക് അപ്പുവിനെയും ഹരിയേയും കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് തമ്പിയും ഭാര്യയും. വീട്ടിലേക്ക് പോകാൻ ഹരിയെ നിർബന്ധിക്കുന്നുമുണ്ട് അപ്പു. എന്നാൽ ഹരി അതിന് യെസ് മൂളുമോ എന്ന സംശയമാണ് പ്രേക്ഷകർക്ക്.

hsrthbd

അങ്ങനെ പോയാലും സാന്ത്വനം കുടുംബത്തെ മറക്കരുതെന്നും തമ്പിയുടെ മനംമാറ്റം ഒരു നാടകമാണോ എന്നുമൊക്കെയാണ് പ്രേക്ഷകരുടെ ആശങ്കകൾ. പുതിയ പ്രോമോക്ക് താഴെ വരുന്ന കമ്മന്റുകളിൽ പലതും ഹരി സാന്ത്വനം വീട്ടിൽ നിന്ന് പോകുന്നതിനെക്കുറിച്ചാണ്. പ്രേക്ഷകരുടെ പ്രിയ കഥാപാത്രം ശിവന്റെ സഹോദരനാണ് ഹരി. ശിവനെ ഏറ്റവും നന്നായി മനസിലാക്കുന്ന ഒരാൾ കൂടിയാണ് ഹരി.

സാന്ത്വനം കുടുംബത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം ജയന്തിയാണ്. എന്നിട്ട് ജയന്തി എവിടെപ്പോയി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ജയന്തിയുടെ നാടകങ്ങൾ പൊളിഞ്ഞുവീഴുന്ന എപ്പിസോഡാണ് ഇനി കാണേണ്ടതെന്നാണ് സാന്ത്വനത്തിന്റെ ആരാധകർ പറയുന്നത്. അതേ സമയം അപ്പുവും ഹരിയും വീട്ടിലേക്ക് പോകുന്നതിനു സാന്ത്വനം വീട്ടിൽ ഇത്ര ചർച്ചകൾ എന്തിനാണ് എന്ന് ചോദിക്കുന്ന വിമർശകരും രംഗത്തുണ്ട്.

Rate this post
You might also like