ഹരിയെ മുട്ടുകുത്തിക്കാൻ തമ്പി, കൂടെ അപർണ്ണയും! 😳 സാന്ത്വനം വീട്ടിൽ ഇനി ഹരി ഇല്ല; ഞെട്ടിക്കുന്ന ആ സത്യം ഇതാണ്! 😳😢

കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുന്ന പരമ്പരയാണ് സാന്ത്വനം. ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിത പശ്ചാത്തലമാണ് സാന്ത്വനത്തിന്റേത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. സാന്ത്വനത്തിലെ ബാലന്റെയും ദേവിയുടെയും ജീവിതം അനുജന്മാർക്ക് വേണ്ടിയുള്ളതാണ്. അനുജന്മാരെ നോക്കാൻ വേണ്ടി സ്വന്തമായി ഒരു കുഞ്ഞ് എന്ന സ്വപ്നം പോലും ത്യജിച്ചവരാണ് അവർ.

വിവാഹം കഴിഞ്ഞതോടെ ഹരി പ്രതിസന്ധിയിലായി. പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കുമ്പോൾ അവളുടെ അച്ഛന്റെ ശത്രുവാകേണ്ടി വന്നു ഹരിക്ക്. എന്നാൽ ഇപ്പോൾ അപർണ ഗർഭിണിയാണ് എന്നറിഞ്ഞതോടെ അച്ഛൻ തമ്പിയുടെ മനസ് മാറിയിരിക്കുകയാണ്. ഹരിയേയും അപർണയെയും വീട്ടിലേക്ക് കൊണ്ടുപോയ തമ്പി ഇനി ഹരിയെ കൂടെ നിർത്താൻ പ്ലാനിടുകയാണ്. കുടുംബക്ഷേത്രത്തിലെ പൂജയ്ക്ക്

zsrfdb

ഹരിയും അപർണ്ണയും ഒരുമിച്ച് പങ്കെടുക്കണം എന്നാണ് തമ്പിയുടെ ആവശ്യം. എന്നാൽ ഹരി അതിന് മനസുകൊണ്ട് തയ്യാറല്ല. പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നത് പൂജക്ക് പങ്കെടുക്കാൻ അപർണ ഹരിയെ നിർബന്ധിക്കുന്നതാണ്. കൃഷ്ണ സ്റ്റോഴ്സിലേക്കുള്ള ചരക്കുകൾ നിർത്തിവെപ്പിച്ച ആളാണ് തമ്പിയെന്ന് ഹരി അപർണയെ ഓർമിപ്പിക്കുന്നുണ്ട്. കുടുംബ ക്ഷേത്രത്തിൽ നീ വരും, നിന്നെ സമ്മതിപ്പിക്കാൻ

എനിക്കറിയാം എന്ന് അപ്പു ഉറപ്പിച്ചു പറയുമ്പോൾ തെല്ല് ആശങ്കയോടെയാണ് ഹരി നിൽക്കുന്നത്. അതേ സമയം ശിവനും അഞ്ജലിയും തമ്മിലുള്ള രസകരമായ ഒരു സംഭാഷണവും പ്രൊമോയിൽ കാണിക്കുന്നുണ്ട്. തുണിയലക്കാൻ സഹായിക്കണമെന്നാണ് അഞ്ജലിയു ആവശ്യം. അതും രണ്ടുപേരും കൂടി ഒരുമിച്ച് ചെയ്യണമെന്നാണ് അഞ്ജുവിന്റെ ആഗ്രഹം. അഞ്ജലിയുടെ ആഗ്രഹം കേട്ട് അതിശയിച്ചിരിക്കുകയാണ് ശിവൻ.

gsrefszgv

ഹരി ഇനി സാന്ത്വനത്തിലേക്ക് തിരിച്ചുവരുമോ എന്ന് ബാലനോടും മറ്റും സംശയം പ്രകടിപ്പിക്കുകയാണ് കണ്ണൻ. ഹരിയേട്ടനെ ഇനി കാണണമെങ്കിൽ തമ്പിയുടെ കമ്പനിയിൽ ചെല്ലേണ്ടി വരുമെന്നും അവിടെ എം ഡി യുടെ കസേരയിൽ ആകും ഇനി ഹരിയേട്ടൻ ഉണ്ടാവുകയെന്നുമാണ് കണ്ണൻ പറയുന്നത്. ഇത് കേട്ട് ബാലന്റെ മുഖത്ത് വല്ലാത്തൊരു ആശങ്ക പടരുന്നുണ്ട്. തീർത്തും നിർണായകമായ എപ്പിസോഡുകളാണ് സാന്ത്വനത്തിൽ ഇപ്പോൾ. സാന്ത്വനം വീട്ടിലെ ഒരു കണ്ണി വിട്ടുപോകുകയാണോ എന്ന സംശയമാണ് എല്ലാവർക്കും.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe