രാജകുമാരിയെ പോലെ കിടിലൻ ഗ്ലാമറസ് ഔട്ട് ഫിറ്റിൽ എത്തി താരമായി ഹരിത പറക്കോട്; പുത്തൻ ചിത്രങ്ങൾ കാണാം !! | Haritha Parokod latest photoshoot malayalam
Haritha Parokod latest photoshoot malayalam : മലയാളികളുടെ ഇഷ്ട താരമാണ് ഹരിത പറക്കോട്. 2014ൽ തീയറ്ററിൽ ചെയ്ത ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തെത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും മലയാള പ്രേക്ഷകർക്ക് സുപരിചിത ആയ താരമാണ് ഹരിത.

സമൂഹ മാധ്യമങ്ങളിൽ സജ്ജീവമായ ഹരിത തന്റെ വിശേഷങ്ങളും ചിത്രങ്ങളും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച ചിത്രങ്ങൾ ആണ്. ഹോട്ട് ലുക്കിൽ എത്തിയ യുട്യൂബ് താരം ഹരിതയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ മുൻപും താരം ഫോട്ടോ ഷൂട്ടുകൾ നടത്തി ആരാധക ശ്രദ്ധ നേടിയിരുന്നു. കിടിലൻ മേക്ക് ഓവറിൽ ആണ് ഹരിത ഇപ്പോൾ എത്തിയത്. കിടിലൻ സ്റ്റൈലിഷ് ലൂക്കാണ് താരത്തിന്.
പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധ നേടിയ താരം കൂടെയാണ് ഹരിത. ഹരിത പറക്കോട് സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യവുമാണ്. താരത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് തന്റെ ചാനലിലൂടെ ലഭിക്കുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫർ അനുജിത് രാജശേഖരൻ ആണ്. അഹം ഡിസൈനർ ബോട്ടിക്ന്റെ കോസ്റ്റുമിൽ ആണ് താരം എത്തിയത്.
താരത്തിന്റെ ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത് മേക്കപ്പ് ആർട്ടിസ്റ് പ്രബിൻ ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അനുജിത് ഡിസൈൻ ആണ്. ഫോട്ടോ ഷൂട്ട്കൾക്ക് വലിയ പ്രാധാന്യം നൽകുന്ന താരം ഇടയ്ക്കിടെ ഗ്ലാമറസ് മോഡലിംഗ് ചെയ്യാറുണ്ട്. കൂടാതെ നിരവധി റീൽ വിഡിയോസും ഹരിത ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയത് ഷി ടേൺൻഡ് ഹെർ പെയിൻ ഇന്റു പവർ, ഫോർ ഷി ഈസ് എ ക്വീൻ എന്നാണ്.