സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാൻ അല്ല.. രമണൻ വീണ്ടും ഗോദയിലേക്ക്.. ഇതൊക്കെ എന്ത്.. കിടിലൻ ലുക്കിൽ ഹരിശ്രീ അശോകൻ.. ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. | harisree ashokan

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഹരിശ്രീ അശോകൻ. എന്നും ഓർത്തോത്തു ചിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ഹരിശ്രീ അശോകന് സാധിച്ചു. നിരവധി ഹാസ്യ കഥാപാത്രങ്ങളാണ് ഇദ്ദേഹത്തിന്റേതായി മലയാളത്തിന് സ്വന്തമായിട്ടുള്ളത്. കോമഡി കഥാപാത്രങ്ങൾക്ക് പുറമെ സീരിയസ് കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകരുടെ ഉള്ളിൽ

ഇടം നേടിയ താരം തന്റെ അഭിനയ ജീവിതം ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ ഹരിശ്രീ അശോകൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ എടുത്ത ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജിമ്മിന്റെ ചുമരില്‍ കാല് നീട്ടി വെച്ച് നില്‍ക്കുന്ന

harisreeeee

രീതിയിലാണ് നടനെ ചിത്രത്തിൽ കാണാൻ കഴിയുക. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ്കളുമായി എത്തിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചിത്രത്തോട് സാമ്യമുള്ളതാണ് ഈ ചിത്രമെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ അധികമാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് നായകനായി എത്തുന്ന മിന്നല്‍ മുരളി

എന്ന സിനിമയാണ് ഹരിശ്രീ അശോകന്‍റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24ന് ചിത്രം തിയറ്ററുകളില്‍ എത്തും എന്നാണ് പ്രേതീക്ഷിക്കുന്നത്. ബേസില്‍ ജോസഫ് ആണ് സിനിമയുടെ സംവിധാനം ചെയ്തിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe