നമ്മളില്ലേ.. എന്നെ നോക്കേണ്ട : ആവശ്യവുമായി സ്റ്റാർ ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ.!!

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കുറച്ചുകാലമായി ക്രിക്കറ്റ് പണ്ഡിതന്മാർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ഇന്ത്യൻ നിരയിലെ ഏറ്റവും നിർണായകമായ അംഗങ്ങളിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യ, നിലവിൽ ബറോഡ ഓൾറൗണ്ടർക്ക് പകരം വയ്ക്കാൻ ഇന്ത്യയ്ക്ക് ഒരു ഓൾറൗണ്ടറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോൾ വെങ്കിട്ടേഷ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ, ഹാർദിക്കിന്റെ പകരക്കാരനായി അയ്യരെ ഉയർത്താനുള്ള ശ്രമത്തിലാണ്.

അതേസമയം, പരിക്കിന് ശേഷം തിരിച്ചെത്തിയ പാണ്ഡ്യ ടീമിൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് കളിക്കുന്നത്. എന്നാൽ, അടുത്തിടെ സമാപിച്ച ICC പുരുഷ T20 ലോകകപ്പ് 2021 ൽ, ടീമിലെ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി തിരഞ്ഞെടുത്തതിനെ പല ക്രിക്കറ്റ് പണ്ഡിതന്മാരും വിമർശിച്ചു. ബോളെറിയാൻ പൂർണ്ണ ഫിറ്റ്നസ് കൈവരിക്കാത്ത പാണ്ഡ്യയെ ഓൾറൗണ്ടറായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ബോളെറിയാൻ പൂർണ്ണ ഫിറ്റല്ലാത്ത പാണ്ഡ്യ, ടി20 ലോകകപ്പിൽ ആകെ 4 ഓവറാണ് ബോൾ ചെയ്തത്. ടി20 ലോകകപ്പിന് മുമ്പ് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും ഹാർദിക് പന്തെറിഞ്ഞിരുന്നില്ല. തുടർന്ന്, ലോകകപ്പിന് ശേഷം നടന്ന ഇന്ത്യ ന്യൂസിലാൻഡ് ടി20 പരമ്പരയിലും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ്‌ പരമ്പരയിലും ഹാർദിക്കിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഇപ്പോഴിതാ ആരാധകരെ വിഷമത്തിലാക്കുന്ന അഭ്യർത്ഥനയുമായാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്. ESPNcriinfo യുടെ റിപ്പോർട്ടുകൾ പ്രകാരം, ബറോഡ ഓൾറൗണ്ടർ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയോട്, താൻ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ പ്രവർത്തിക്കുകയും, മുഴുവൻ സമയ ബൗളിംഗിലേക്ക് മടങ്ങിവരാൻ നോക്കുകയും ചെയ്യുന്നതിനാൽ തന്നെ ഇനി സെലക്ഷനായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe