ശൈത്യവും പ്രണയവും… എന്താ കോംബോ; ഹൻസിക മോട്‌വാനിയുടെ ഹണിമൂണും പുതുവര്‍ഷവും യൂറോപ്പില്‍!! | Hansika Motwani celebrating honeymoon in Europe

Hansika Motwani celebrating honeymoon in Europe : തമിഴ് ഫിലിം ഇൻഡസ്ട്രിയിലെ സൂപ്പർ താരമാണ് ഹൻസിക. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് ആയിരുന്നു തെന്നിന്ത്യന്‍ നടി ഹൻസിക മോട്‌വാനി വ്യവസായി സൊഹേൽ കതൂരിയയും വിവാഹിതരായത്. രാജസ്ഥാനിൽ വെച്ച് നടന്ന സ്വപ്നതുല്യമായ വിവാഹ ചടങ്ങിൽ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഹന്‍സികയും ഭര്‍ത്താവും യൂറോപ്പില്‍ ഹണിമൂണിലാണ്. കൂടാതെ പുതുവര്‍ഷ വേളയിൽ യൂറോപ്പില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഹന്‍സിക ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നിന്നെടുത്ത ചിത്രങ്ങളാണ്. ‘2023 നായി റെഡി ആയിക്കഴിഞ്ഞു’ എന്നാണ് ഹന്‍സിക പങ്കുവച്ച ഈ ചിത്രത്തിന് ക്യാപ്ഷന്‍ നൽകിയത്. റെസ്റ്ററന്‍റ് എന്നു തോന്നിക്കുന്ന ഒരിടത്ത് നിന്നും എടുത്തിട്ടുള്ളതാണ് ഈ ചിത്രങ്ങള്‍. കറുത്ത വസ്ത്രം അണിഞ്ഞ ഹന്‍സികയാണ് ചിത്രത്തില്‍ കാണുന്നത്. വളരെ നീണ്ട നാളത്തെ പ്രണയത്തിന് ഒടുവില്‍ ആണ് ഹന്‍സികയുടെയും കതൂരിയയുടെയും വിവാഹം കഴിഞ്ഞത്. യൂറോപ്പിലെ ഏറ്റവും ആകര്‍ഷകമായ നഗരങ്ങളിൽ ഒന്നാണ് ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗ്.

Hansika Motwani

സംഗീതം, കല, സാംസ്‌കാരം, വാസ്തുവിദ്യ തുടങ്ങി തനതായ ഒരുപാട് സവിശേഷതകള്‍ ഈ നാടിന് അവകാശപ്പെടാനുമുണ്ട്. മധ്യ യൂറോപ്പിന്‍റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രം എന്നറിയപ്പെടുന്ന പ്രാഗിലേക്ക് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്. ജയ്പൂരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വച്ചാണ് ഹാൻസികയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. മുംബൈ സ്വദേശി ആയ ഹന്‍സിക ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായാണ് അഭിനയ രംഗത്ത് എത്തുന്നത്. ഋതിക് റോഷന്‍റെ സൂപ്പർ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു. ഹന്‍സിയുടെ 50-ാമത്തെ ചിത്രമായ മഹാ കഴിഞ്ഞ വര്‍ഷം ആദ്യമാണ് പുറത്തിറങ്ങിയത്. പാരീസിലെ ഈഫൽ ഗോപുരത്തിനു മുന്നിൽ വച്ച് മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ പ്രണയഭ്യർത്ഥന നടത്തുകയായിരുന്നു. സുഹൈൽ താരത്തെ പ്രണയാഭ്യർത്ഥന നടത്തുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഹൻസിക തന്നെ പങ്കുവച്ചിരുന്നു.

Rate this post
You might also like