ഹൻസുബീക്ക് ഇത് മധുരപതിനേഴിന്റെ നിറവ്; കുഞ്ഞു രാജകുമാരിക് കളർഫുൾ ആഘോഷങ്ങളൊരുക്കി അഹാനയും കുടുംബവും !! | Hansika Krishna 17 th Birthday Celebration

Hansika Krishna 17 th Birthday Celebration : മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റെ. കുടുംബത്തിലെ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നത് തന്നെയാണ് അതിൻറെ ഏറ്റവും വലിയ കാരണം. ലോക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളെ ഇത്രയധികം ഉപയോഗിച്ച മറ്റൊരു താരകുടുംബം ഏതെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നത് തന്നെയായിരിക്കും ഉത്തരം.

വീട്ടിലെ ഓരോരുത്തരും ലോക്ഡൗൺ കാലത്ത് വളരെയധികം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അഹാനാ കൃഷ്ണാ,ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ ഇവരുടെ അച്ഛനും നടനുമായ കൃഷ്ണകുമാർ അമ്മ സിന്ധു കൃഷ്ണ എന്നിവരെല്ലാം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ടിക്ടോക് വീഡിയോകളിലൂടെ ഇഷാനി കൃഷ്ണകുമാറും ഹൻസികയും ഒക്കെ ഇപ്പോൾ സ്റ്റാറായി മാറിയിരിക്കുകയാണ്.

hansika

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ് ഹൻസിക കൃഷ്ണ. ഇന്ന് ഹൻസികയുടെ പതിനേഴാം പിറന്നാൾ ആയിരുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയായ ഹൻസികയ്ക്ക് അച്ഛനുമമ്മയും സഹോദരിമാരായ അഹാന,ദിയ, ഇഷാനി എന്നിവരും ആശംസകൾ ആയി രംഗത്തെത്തിയിരുന്നു. കൂട്ടത്തിൽ ഏറ്റവും ഇളയ ആൾ ആയതുകൊണ്ട് തന്നെ ചേച്ചിമാർ കുഞ്ഞനുജത്തിയുടെ എല്ലാ പിറന്നാളും വൻ ആഘോഷമാക്കി മാറ്റാറുമുണ്ട്. പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ചതിന് ഹൻസികയ്ക്ക് ആശംസകളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.

91 ശതമാനം മാർക്ക് നേടിയ കൊച്ചു മിടുക്കി ഇന്നും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം തന്നെയാണ്. തന്നെക്കാൾ 10 വയസ്സ് ഇളയതായ അനുജത്തിയെ കുറിച്ച് പറയുമ്പോൾ എല്ലാം അഹാനയുടെ വാക്കുകളിൽ വാത്സല്യം നിറയാറുണ്ട്.അഹാനയുടെ പൊന്നോമനയാണ് ഹൻസിക. ഇന്നും പതിവുപോലെ തന്റെ ജന്മദിനത്തിന്റെ കേക്കിനൊപ്പം ഉള്ള ചിത്രവുമായി ഹൻസിക ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Hansika Krishna 🐣 (@hansubeeeey)

You might also like