വിഷു ദിനത്തിൽ ഇളയ മകളുടെ നൂലുകെട്ടും പേരിടൽ ചടങ്ങും.. കുഞ്ഞു അതിഥിക്കു പിന്നാലെ പുത്തൻ വീടും സ്വന്തമാക്കി ​ഗിന്നസ് പക്രു.!! | Guinness Pakru Daughter Naming Ceremony And House Warming Viral Entertainment News Malayalam

Guinness Pakru Daughter Naming Ceremony And House Warming Viral Entertainment News Malayalam

Guinness Pakru Daughter Naming Ceremony And House Warming Viral Entertainment News Malayalam : ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ എന്ന രീതിയിൽ വളരെയധികം പ്രശസ്തി നേടിയ നടനാണ് ഗിന്നസ് പക്രു. അജയകുമാർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഒരു സിനിമയിലെ മുഴുനീള നടനായി വേഷം ചെയ്തതിനാണ് ഇദ്ദേഹത്തെ തേടി ഗിന്നസ് അവാർഡ് വന്നെത്തിയത്. അതിനുശേഷം ആണ് ഇദ്ദേഹത്തെ ഗിന്നസ് പക്രു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ ഗിന്നസ് പക്രു അവതരിപ്പിച്ചപ്പോൾ അത് വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അത്ഭുത ദ്വീപിലെ ആ കൊച്ചു രാജകുമാരനെ ഇന്നും പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്നു. താരം തന്റെ എല്ലാ കുടുംബ വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് പക്രുവിന് രണ്ടാമത് ഒരു മകൾ കൂടി പിറന്നത്. വിശേഷവും താരം ഔദ്യോഗികമായി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്ന മറ്റൊരു ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.

Guinness Pakru Daughter Naming Ceremony And House Warming Viral Entertainment News Malayalam

തന്റെ രണ്ടാമത്തെ മകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണിത്. കുടുംബസമേതം ഉള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മകളുടെ നൂലുകെട്ട് പ്രമാണിച്ചുള്ള ചിത്രങ്ങൾ ആണിത്. ”ഇന്ന് മകൾക്ക് നൂലു കെട്ടി. ദ്വിജ കീർത്തി എന്ന് പേരിട്ടു. എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. വിഷു ദിനാശംസകൾ,” എന്ന കുറിപ്പോടെയാണ് താരം തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ആദ്യപുത്രിയുടെ പേരാണ് ദീപ്ത കീർത്തി.

1984 ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു സിനിമാരംഗത്തേക്ക് കടന്നു വരുന്നത്. ഒരു നടൻ എന്നതിലുപരി സംവിധായകനും നിർമ്മാതാവും കൂടിയാണ് താരം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സിനിമാലോകത്തെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇഷ്ടപ്പെടുന്ന ഒരു താരം തന്നെയാണ് ഇദ്ദേഹം.

5/5 - (1 vote)
You might also like