ചെമ്പരത്തി ഇതുപോലെ നട്ടു നോക്കൂ.. ചെമ്പരത്തി ഈസിയായി വേരുപിടിക്കാനും നിറയെ പൂക്കാനും.!! | Grow hibiscus in soil
എല്ലാ കാലാവസ്ഥയിലും നിറയെ പൂത്തു നിൽക്കുന്ന ഒരു ചെടിയാണ് ചെമ്പരത്തി. വ്യത്യസ്ത കളറിലും വർഗ്ഗത്തിലുള്ള ചെമ്പരത്തികൾ ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്നുണ്ട്. എന്നാൽ ചെമ്പരത്തിയുടെ കമ്പ് മുറിച്ചുമാറ്റി നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ധാരാളം പൂക്കൾ ഉണ്ടാകുന്ന നിലയിലേക്ക് ഒരു ചെമ്പരത്തിയെ വളർത്തിയെടുത്തു കൊണ്ടുവരാൻ സാധിക്കും. എങ്ങനെയാണ് ഒരു ചെമ്പരത്തിയുടെ കമ്പ് മുറിക്കേണ്ടത് എന്നും അത് ഏത് രീതിയിൽ നടണമെന്നും ആണ്
ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഒപ്പം ചെമ്പരത്തിക്ക് തുടക്കകാലത്ത് വേണ്ട ചില പരിപാലനങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.. അധികം മൂത്തത് അല്ലാത്ത കനംകുറഞ്ഞ കമ്പ് ആണ് എപ്പോഴും ചെമ്പരത്തി നടുന്നതിനായി ഉപയോഗിക്കേ ണ്ടത്. നാല് മുതൽ ആറ് ഇഞ്ച് വരെ വലിപ്പത്തിൽ ചെമ്പരത്തി കമ്പ് മുറിച്ച് എടുക്കാവുന്നതാണ്. നല്ല മൂർച്ചയുള്ള പിച്ചാത്തി ഉപയോഗിച്ചുവേണം ചെമ്പരത്തിയുടെ കമ്പ് മുറിച്ചെടുക്കുവാൻ.
കൈകൊണ്ട് മുറിച്ച് എടുക്കുമ്പോൾ കമ്പിന് കേട് സംഭവിക്കുന്നതിന് കാരണമാകാം. ഇങ്ങനെ മുറിച്ചെടുത്ത കമ്പിലെ ചെറിയ ബ്രാഞ്ചുകളും ഇലയും ഒക്കെ മൂർച്ചയുള്ള ബ്ലേഡ്,കത്തി,കത്രിക ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് മുറിച്ചു മാറ്റാവുന്നതാണ്. കൈകൊണ്ട് കളയുകയോ മുറിച്ചു മാറ്റുകയോ ചെയ്യുമ്പോൾ അത് ചെമ്പരത്തി കമ്പ് വളരെ പെട്ടെന്ന് തന്നെ ഉണങ്ങി പോകുന്നതിന് കാരണമാകും. ഇങ്ങനെ ഇലകളും ബ്രാഞ്ചു കളും മുറിച്ചുമാറ്റിയ ചെമ്പരത്തി റൂട്ടിങ് ഹോർമോൺ ഉപയോഗിച്ചോ അല്ലാതെയോനട്ടു
വയ്ക്കാവുന്നതാണ്. റൂട്ടിങ് ഹോർമോൺ വള കടകളിലും മറ്റും സുലഭമായി ലഭിക്കുന്ന ഒന്ന് തന്നെയാണ്. അത് അല്ലാത്തപക്ഷം ചെമ്പരത്തി കമ്പ് എങ്ങനെയാണ് നടുന്നതെന്ന് നോക്കാം അതിനു മുൻപേ തന്നെ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം ചെമ്പരത്തി മണ്ണിൽ ഇറക്കി വെക്കുന്ന ഭാഗത്ത് ഒരിക്കലും കൈകൾ കൊണ്ട് സ്പർശിക്കരുത്. Video Credits : LINCYS LINK