Green Mango Ice : ഐസ് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. ചുട്ടുപൊള്ളുന്ന ഈ ചൂടത്ത് ഐസ് ഒരു ആശ്വാസം തന്നെയാണ്. പലവിധം രുചികളിലുള്ള ഐസുകൾ നമ്മൾ കഴിച്ചിട്ടുണ്ടെങ്കിലും പച്ച മാങ്ങ കൊണ്ടുള്ള ഐസ്ക്രീം കഴിച്ചിട്ടുണ്ടോ . ഇല്ലെങ്കിൽ തീർച്ചയായും കഴിച്ചു നോക്കണം കിടിലൻ രുചിയാണ് ഇതിന് . പച്ച മാങ്ങ കൊണ്ടുള്ള ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇത് മാങ്ങാ സീസൺ ആയതുകൊണ്ട് തന്നെ കുട്ടികൾക്കെല്ലാം വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി കൊടുക്കാൻ സാധിക്കുന്ന ഒരു ഐസ് ആണ് ഇത്. ആദ്യം മൂന്ന് പച്ചമാങ്ങാ എടുക്കുക.മാങ്ങ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരുപാട് നാരുള്ള പച്ചമാങ്ങ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. അതുപോലെ തന്നെ ഒരുപാട് പുളിയുള്ള മാങ്ങ അല്ലാതെ ഒരു മീഡിയം പുളിയുള്ള മാങ്ങ എടുക്കാൻ ശ്രദ്ധിക്കുക.

അതുപോലെതന്നെ പച്ച മാങ്ങ ആയിസ് ഉണ്ടാക്കാൻ ഒരിക്കലും ചെനച്ച മാങ്ങ എടുക്കരുത് പച്ചമാങ്ങ തന്നെ വേണം എടുക്കാൻ . ആദ്യം മാങ്ങ ഇഡ്ഡലിത്തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. മാങ്ങയുടെ കളർ മാറി തൊലി പൊട്ടി വരുന്ന പാകം വരെയാണ് ഇത് വേവിച്ചെടുക്കണം. ശേഷം ഇത് നന്നായി ചൂടാറാൻ വെക്കുക. ചൂടാറിയശേഷം തൊലി പൊളിച്ച് തൊലിയിൽ പറ്റിയിരിക്കുന്ന പൾപ്പും മാങ്ങയിലെ ബാക്കി
പൾപ്പും ഒരു സ്പൂൺ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക . ശേഷം ഇത് മിക്സിയുടെ ജാർ ഇട്ട് ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് മാങ്ങയുടെ പഴുപ്പിന് അതേ അളവിൽ വെള്ളം ഒരുനുള്ള് ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി അടിക്കുക. കൂടുതൽ അറിയാൻ ഞാൻ താഴെ കാണുന്ന വീഡിയോ കാണുക. Green Mango Ice Recipe.. Video Credits : Tasty Treasures by Rohini