10 മിനിട്ടിൽ നാളികേരം ചേർക്കാതെ ചെറുപയർ കൊണ്ട് ഒരു കിടിലൻ ഐറ്റം 😋 ചപ്പാത്തി, പുട്ട്, ചോറ്നു കൂടെ കഴിക്കാവുന്ന അടിപൊളി കറി 😋👌

പോഷക സമൃദ്ധമായ ഒന്നാണ് ചെറുപയർ. ചെറുപയർ വെറുതെ പുഴുങ്ങി കഴിക്കുന്നതും ചോറിനും പലഹാരങ്ങൾക്കൊപ്പം കറിയായി ഉപയോഗിക്കുന്നതും ഒക്കെ വളരെ നല്ലതാണ്. അത്തരത്തിൽ നമ്മൾ ഇന്ന് പരിചയപ്പെടുന്നത് ചെറുപയർ കടഞ്ഞതാണ്. തേങ്ങ ഒട്ടും തന്നെ ചേർക്കാതെ പത്തു മിനിറ്റിൽ ഉണ്ടാക്കി എടുക്കാവുന്ന ഒന്നാണ് ചെറുപയർ കടഞ്ഞത്. അതിനായി ആദ്യം ചെറിയൊരു കടായി എടുത്ത് ചൂടാക്കി

അതിലേക്ക് ഒരു കപ്പ് ചെറുപയർ ഇട്ട് ചെറുതായി ഒന്നു വറുത്തെടുക്കുക. പച്ച നിറം മാറി ബ്രൗൺ നിറമാകുന്നതാണ് പാകം. ചൂടാക്കിയ ചെറുപയർ തണുത്തതിനു ശേഷം നന്നായി കഴുകിയെടുക്കുക. ഒരു പ്രഷർ കുക്കർ അടുത്ത് വെച്ച് അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ഉപ്പും ചേർക്കാം. ഒരു ടീസ്പൂൺ എണ്ണ കൂടെ ചേർത്ത് ഇതിലേക്ക്

കഴുകി വച്ചിരിക്കുന്ന ചെറുപയറും കൂടെ ചേർത്ത് വേവിക്കാൻ വെക്കാം. 7, 8 വിസിൽ വരെ മീഡിയം ഫ്‌ളൈമിൽ വേണം വേവിക്കാൻ. അതിനു ശേഷം ഒരു കടായിയിൽ അല്പം എണ്ണ ഒഴിച്ച് കടുക് ഇട്ടു കൊടുക്കാം. കടുക് നന്നായി പൊട്ടിയതിനു ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ജീരകം കൂടി ചേർത്ത് കൊടുക്കാം. അതിനു ശേഷം എരിവിന് ആവശ്യമായ 4, 5 പച്ചമുളക് അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇതിലേയ്ക്ക്

10 ചുവന്ന ഉള്ളിയും 2 വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റി എടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Tasty Treasures by Rohini

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe