സീരിയൽ താരം ഗൗരി വിവാഹിതയായി… കല്യാണ കച്ചേരിയിൽ മുങ്ങി സാംസ്‌കാരിക നഗരി; വധൂവരന്മാർക്ക് ആശംസാ പ്രവാഹം!! | Gowri Krishna Wedding Highlights Latest

Gowri Krishna Wedding Highlights Latest : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഗൗരി കൃഷ്ണ. ഈ പരമ്പരയിലെ പൗർണമി എന്ന കഥാപാത്രത്തിന് ഏറെ ആരാധകരുണ്ടായിരുന്നു. പരമ്പരയിൽ പൗർണമി ആയെത്തിയത് .നടി ഗൗരി കൃഷ്ണ ആയിരുന്നു. പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസിൽ ഗൗരിയും പൗർണമിയും ഇന്നും നിറഞ്ഞ് നിൽക്കുകയാണ്. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി അഭിനയിച്ചിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരെ എന്ന പരമ്പരയിലൂടെയും പ്രേക്ഷകർക്ക് പ്രിയതാരമായി മാറാൻ താരത്തിന്

സാധിച്ചു. ഗായത്രി ദേവി എന്ന കഥാപാത്രമായാണ് പ്രേക്ഷകർക്ക് മുൻപിൽ കയ്യെത്തും ദൂരെ എന്ന പരമ്പരയിലൂടെ ഗൗരി എത്തിയത്. യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ആരാധകർക്ക് മുൻപിൽ എപ്പോഴും സജീവമാണ് ഗൗരി കൃഷ്ണ.താരത്തിന്റെ വിവാഹനിശ്ചയം മുതൽ വിവാഹം വരെയുള്ള എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിലെ സംവിധായകനായ മനോജിനെ തന്നെയാണ് ഗൗരി വിവാഹം കഴിക്കുന്നത്.തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച് നടത്തുന്ന വിവാഹമാണെന്നും മാധ്യമങ്ങളോട് ​ഗൗരി

Gowri Krishna
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കൃഷ്ണ മുൻപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഗൗരിയുടെ വിവാഹത്തിനായുള്ള ആഭരണങ്ങൾ എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. എടുത്തത് അത്രയും ഇമിറ്റേഷൻ ഗോൾഡ് ആയിരുന്നു. ഇത് മറ്റുള്ള സ്ത്രീകൾക്കും ഒരു മാതൃകയാണ് എന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകൾ ആ വീഡിയോയ്ക്ക് താഴെ വന്നിരുന്നു. അതുപോലെതന്നെ കഴിഞ്ഞദിവസം നടന്ന ഖൽബി ചടങ്ങുകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോൾ ഗൗരി കൃഷ്ണയുടെയും മനോജിനെയും വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.

വളരെ ലളിതമായ രീതിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അമ്പലത്തിൽ വച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. അധികം ആഡംബരങ്ങളോ പ്രൗഡിയോ ഇല്ലാതെ വളരെ ലളിതമായ വിവാഹം. വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയാണ് ഗൗരി വിവാഹത്തിനായി അണിഞ്ഞിരിക്കുന്നത്. വളരെ മിനിമൽ മേക്കപ്പും തലയിൽ മുല്ലപ്പൂവും ചൂടിയിരിക്കുന്നു. മനോജും വളരെ സിമ്പിൾ വേഷത്തിൽ തന്നെയാണ് കല്യാണത്തിനായി എത്തിയിരിക്കുന്നത്. ഇരുവർക്കും ആരാധകർ വിവാഹ ആശംസകൾ നേരുന്നുണ്ട്.

You might also like