മാമനോട് ഒന്നും തോന്നല്ലേ മോനെ; ജി പി യെ വിടാതെ പിടിച്ച് മിയയുടെ മകൻ ലൂക്ക; ജി പി മാമനെ ഒത്തിരി ഇഷ്ടായെന്ന് തോന്നുന്നു എന്ന് ആരാധകർ !! | Govind Padmasoorya with Miya latest viral malayalam

എറണാംകുളം : മിയ ജോർജ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മിയ ടെലിവിഷൻ രം​ഗത്ത് നിന്നും സിനിമാ രം​ഗത്തേക്ക് എത്തി വിജയം വരിച്ച ചുരുക്കം നടിമാരിൽ ഒരാളാണ്. മിയയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ ചേട്ടായീസായിരുന്നു. സിനിമയിലെ മിയയുടെ പ്രകടനം വലിയ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.ചേട്ടായീസിന് ശേഷം താരം അനാർക്കലി, പാവാട, ‍‍‍ഡ്രെെവിം​ഗ് ലൈസൻസ് എന്ന് തുടങ്ങിയ സിനിമകളിലാണ് മികച്ച അഭിനയം കാഴ്ച വെച്ചത്. കൂടാതെ തമിഴിലും തെലുങ്കിലും മികച്ച സിനിമകൾ ചെയ്യാൻ മിയക്ക് കഴിഞ്ഞു.

താരം തന്റെ കരിയറിലെ തിരക്കുകൾക്കിടെയാണ് വിവാ​ഹം കഴിക്കുന്നത്. ബിസിനസ്കാരനായ അശ്വിൻ ഫിലിപ്പാണ് താരത്തിന്റെ ഭർത്താവ്. വിവാഹത്തിന് ശേഷം മിയയെ കുറച്ച് നാളുകൾക്ക് ശേഷം കാണുന്നത് കൈക്കുഞ്ഞുമായാണ്. നടിയുടെ പ്രസവം ലോക്ഡൗൺ സമയത്തിനിടയിൽ കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ മറ്റ് നടിമാരെ പോലെ മിയ താൻ ​ഗർഭിണിയാണെന്ന കാര്യം അറിയിച്ചിരുന്നില്ല. മിയയുടെ മകന്റെ പേര് ലൂക്ക എന്നാണ്. സോഷ്യൽ മീഡിയയിൽ ലൂക്കയുടെ ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്.

Govind Padmasoorya with Miya latest viral malayalam

ഇപ്പോൾ ഇതാ മിയയുടെ മകനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യ. ജിപി തന്റെ യൂട്യൂബ് ചാനലിൽ ലൂക്കയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചു. വീഡിയോയിൽ മിയയെയും കാണാം. ലൂക്ക തന്നെ കണ്ടപ്പോഴെ ചാടി വന്നെന്ന് ജിപി പറഞ്ഞു. ജിപി മാമനെ അവനിഷ്ടമായെന്നാണ് മിയ പറയുന്നത്. ഇത് കേട്ട ജിപി എന്നെ മാമൻ എന്ന് വിളിക്കേണ്ട ഏട്ടനെന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞു. ഇത് കേട്ട മിയ മാമനെന്ന് വിളിച്ചാൽ മതിയെന്ന് ചെറുപിഞ്ചിരിയോടെ ആവർത്തിച്ചു.

പിന്നീട് വീഡിയോയിൽ ലൂക്കയെ ലാളിക്കുന്ന ജിപിയെയാണ് കാണുന്നത്. മിയ ജിപിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ​മിയ അടുത്തിടെ ജിപിയുടെ വിവാഹം നടക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരുന്നു. താരത്തെ വിവാഹം കഴിക്കാനാ​ഗ്രഹിക്കുന്ന പലരും വിവാഹ ആലോചനയെക്കുറിച്ച് മിയയോട് ചോദിക്കുമെന്നും എന്നാൽ വിവാഹക്കാര്യം പറയുമ്പോൾ ജിപി എപ്പോഴും ഒഴിഞ്ഞുമാറുമെന്നാണ് മിയ പറയുന്നത്. Story highlight : Govind Padmasoorya with Miya latest viral malayalam

Rate this post
You might also like