അമൃതം ഗോപിമയം; മകളോടൊപ്പം അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ഓണച്ചിത്രങ്ങൾ വൈറലായി!! | Gopi Sundar Onam Celebration with Amrutha Suresh

Gopi Sundar Onam Celebration with Amrutha Suresh : പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. ബിഗ് ബോസിലൂടെയും വ്ലോഗിലൂടെയും ഒക്കെ വലിയൊരു ആരാധക വൃന്ദം ഇവർക്കുണ്ട്. ഇവരെപോലെ തന്നെ പ്രശസ്തനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി ഭാഷകളിലായി ഒട്ടേറെ ഹിറ്റുകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള പ്രണയം സോഷ്യൽ മീഡിയയിൽ ഏറെ ഓളം സൃഷ്ടിച്ചിരുന്നു.

ഇരുവരും പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്. ഇരുവരും തമ്മിലുള്ള പ്രണയം പങ്കുവച്ചതും ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ ആരാധകരെ അറിയിച്ചതും എല്ലാം സോഷ്യൽ മീഡിയയിലൂടെയായിരുന്നു. ഗോപി സുന്ദർ പങ്കുവെക്കുന്ന ചിത്രങ്ങൾക്കായി ഒട്ടനവധി ആരാധകർ കാത്തിരിക്കാറുമുണ്ട്. ഇപ്പോഴിതാ കുറച്ചു ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം ആരാധകർക്ക് ഓണാശംസകൾ അറിയിച്ചിരിക്കുകയാണ് ഗോപി സുന്ദർ. ഗായിക അമൃത സുരേഷിനും അമൃതയുടെ മകൾ അവന്തികയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഗോപി സുന്ദർ പങ്കുവച്ചിരിക്കുന്നത്.

gopi sundar
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മൂവരും ഓണക്കോടിയിലാണ് ഉള്ളത്. ഇല്ല്യും ക്രിയേഷൻസാണ് ഈ മനോഹര ചിത്രങ്ങൾക്ക് പിന്നിൽ. നടൻ ബാലയുടെയും അമൃതയുടെയും മകളാണ് അവന്തിക. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടനവധി ലൈക്കുകളും കമെന്റുകളും ചിത്രത്തിന് ലഭിച്ചു. നിരവധി ആരാധകർ സ്നേഹം തുളുമ്പുന്ന സന്ദേശങ്ങൾ അയച്ചു. മറ്റ് ചിലർ ഇവർക്ക് ഓണാശംസകൾ നേർന്നു.

നേരത്തെ ഗോപി സുന്ദർ പങ്കുവച്ച പോസ്റ്റിനു താഴെ ഇത്തരത്തിൽ ഒട്ടനവധി കമെന്റുകൾ ആളുകൾ രേഖപ്പെടുത്തിയിരുന്നു. 2022 മെയിലാണ് ഗോപി സുന്ദറും അമൃതയും തമ്മിലുള്ള പ്രണയം ഇവർ പരസ്യമാക്കുന്നത്. ഇരുവരുടെയും ആരാധകർ വലിയ ആവേശത്തിലാണ് ഇക്കാര്യം ഏറ്റെടുത്തത്. അമൃതയോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് പ്രണയവിവരം ഗോപി സുന്ദർ പങ്കുവച്ചത്. പിന്നാലെ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഗോപി സുന്ദർ പങ്കുവയ്ക്കാറുണ്ടായിരുന്നു.

You might also like