ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടുന്ന മുട്ടൻ പണി! ഗോൺ ഗേൾ പറഞ്ഞു വെക്കുന്ന കാര്യങ്ങൾ! | Gone Girl Movie Review

Gone Girl Movie Review Malayalam : നമ്മുടെ സമൂഹത്തിൽ സാധാരണ രൂപത്തിൽ ഉപയോഗിച്ചു പോരുന്ന ഒരു പദപ്രയോഗമാണ് ‘ പെണ്ണൊരുമ്പട്ടാൽ ‘ എന്നുള്ള പ്രയോഗം. സ്ത്രീ കരുതിയാൽ ഭൂമിലോകത്ത് നടക്കാത്ത ഒരു കാര്യവുമില്ലെന്ന് പറയാൻ വേണ്ടിയാണ് ഈ പ്രയോഗം ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ പ്രയോഗത്തിന്റെ അർത്ഥതലങ്ങൾ ഒരു സിനിമയിലൂടെ വിവരിക്കുകയാണ് ഡേവിഡ് ഫിഞ്ചർ. 2014 ൽ പുറത്തിറങ്ങിയ GONE GIRL എന്ന സിനിമയെ കുറിച്ചാണ് നാം പറയുന്നത്.

Gone Girl Movie

2014 ലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെട്ട ചിത്രമാണ് ഗോൺ ഗേൾ. 2012 പ്രസിദ്ധീകരിച്ച ഗിലിയൻ ഫ്‌ളിന്നിന്റെ നോവലിനെ ആധാരമാക്കിയാണ് ഗോൺ ഗേൾ നിർമ്മിക്കപ്പെടുന്നത്. ബെൻ ആഫ്‌ളെക് നായകനായും റോസ്മൻഡ് പൈക് നായകിയായും വേഷമിട്ട ഒരു സൈകോളജിക്കൽ ത്രില്ലറാണ് ഈ മൂവി. നഷ്ട്ടപ്പെട്ട ദാമ്പത്യം തിരിച്ചു പിടിക്കുന്ന ആമി എന്ന കഥാപാത്രത്തിന്റെ സാഹസികതകൾ നിറഞ്ഞ ജീവിതമാണ് കഥക്കാധാരം. പെൺബുദ്ദിയിൽ തെളിഞ്ഞു വരുന്ന ഒരു കുതന്ത്രവും അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ഏറെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

തകർന്നു പോയേക്കാവുന്ന ഒരു ദാമ്പത്യബന്ധത്തെ അതീവസൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ആമി എന്ന കഥാപാത്രം കയ്യടി അർഹിക്കുന്നു. ഗത്യന്തരമില്ലാതെ അലയുന്ന നായകനെയാണ് സിനിമയിലുടനീളം നമുക്ക് കാണാനാവുക. ഒരു വൈവാഹിക ജീവിതം എങ്ങനെയായിരിക്കണം, എന്ത് കൊണ്ടത് ശിഥിലമാവുന്നു, ഇവയ്ക്കുള്ള പരിഹാരമാർഗങ്ങൾ ഇവയെല്ലാം തന്നെ സംഭാഷണങ്ങളിലുടനീളം പ്രതിഫലിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‍നങ്ങൾ എത്ര വലിയ സുദൃഡമായ ബന്ധത്തെയും ആട്ടിയുലക്കുമെന്നുള്ളതിന്റെ നേർരേഖയാണ് ഈ ചിത്രം.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
Gone Girl Movie

വെറുപ്പും വഴക്കും വക്കാണവും പ്രശനങ്ങളുമെല്ലാം കൂടിച്ചേർന്നതിനെ വിളിക്കുന്ന പേരാണ് ദാമ്പത്യമെന്ന റോസ്‌മെന്റിന്റെ ഡയലോഗിന് ലോകസ്വീകാര്യതയാണ് കല്പിക്കപെടുന്നത്. നീയൊരു വഞ്ചകിയാണെന്ന് പറയുന്ന ഭർത്താവിന്റെ മുഖത്ത് നോക്കി ഞാൻ പോരാളിയാണെന്ന് പറയുന്ന ഭാര്യ സ്ത്രീശക്തിയുടെ പ്രതിരൂപമാണ്. എന്നാൽ നഷ്ട്ടപെട്ടത് തിരിച്ചു പിടിക്കാൻ വേണ്ടി എന്തും ചെയ്യുന്ന നായകിയുടെ പ്രവണതയും ഭയാനകം തന്നെ.

അമേരിക്കൻ സംസ്കാരത്തെയും അന്വേഷണരീതിയെയും അടുത്തറിയാൻ സഹായിക്കുന്ന ഒരു സിനിമ. ഒരു നോവലെഴുതുന്ന എഴുത്തുകാരിയെ കാണാതാവുന്ന സമയത്ത് അതത്രെ ഗൗരവത്തോടെയാണ് അവിടുത്തെ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ് ഇവിടുത്തെ അന്വേഷണ രീതിയും അവിടുത്തെ അന്വേഷണരീതിയും തമ്മിലുള്ള അന്തരം നമുക്ക് വ്യക്തമാവുക. തീർച്ചയായും ഒരു തവണ കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ്.

You might also like