ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്; കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബറിൽ ഗോൾഡ് തീയേറ്ററുകളിൽ എത്തുന്നു എന്ന് നിർമ്മാതാവ്!! | Gold Malayalam Movie Release Date

Gold Malayalam Movie Release Date malayalam : അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗോൾഡിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളതെന്നും ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണെന്നാണ് ലിസ്റ്റിന്‍ ചിത്രത്തിന്റെ പോസ്റ്ററിന് അടിക്കുറിപ്പായി കൊടുത്തത്. ചിത്രത്തിന്റെ പോസ്റ്റർ അൽഫോൻസ് പുത്രൻ പങ്കുവെച്ചതും രസകരമായ രീതിയിലാണ്.

“ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്. കാത്തിരുന്നു കാണാം എന്നാണ് അല്‍ഫോണ്‍സ് പുത്രൻ കുറിച്ചത്”.പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനത്തിലുള്ള ചിത്രമാണ് ഗോൾഡ്. അൽഫോൻസ് പുത്രൻ ചിത്രത്തിനായി ഏറെ പ്രതിക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രത്വിവിരാജ് നായകനാകുന്ന ചിത്രത്തിൽ നയൻ‌താരയാണ് നായിക. പ്രഥ്വിരാജും നയൻതാരയും ഒന്നിച്ചു അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഗോൾഡ്.

Gold Malayalam Movie Release Date
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ബാബുരാജ്, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, അജ്മല്‍ അമീര്‍, ശബരീഷ് വര്‍മ തുടങ്ങിയ 23 ഓളം താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. താര സമ്പന്നമായ ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൃഥ്വിരാജ് പ്രൊഡ്കഷന്‍സ്, മാജിക് ഫ്രെയിംസ് ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിൽ ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. മലയാളത്തിലും തമിഴലും ഒന്നിച്ചാണ് ചിത്രം റിലീസിനെതുന്നത്. ഓണത്തിന് തീയേറ്ററിലെത്താനിരുന്ന ചിത്രമാണ് ഗോൾഡ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാത്തതിനാൽ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടപ്പോൾ ലോകകപ്പ് കഴിഞ്ഞിട്ട് മതി റിലീസെന്നും ചിലര്‍ നിര്‍ദേശിച്ചു. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അല്‍ഫോന്‍സ് ചിത്രം വരുന്നത് അതിന്റെ ആവേശത്തിലാണ് ആരാധകർ.

You might also like