ഗോകുൽ സുരേഷിന്റെ പിറന്നാൾ ആഘോഷം പൊടി പൊടിക്കാൻ ദുൽഖർ എത്തി ; താരപുത്രന്‍മാരുടെ ചിത്രങ്ങള്‍ വൈറല്‍ !! | Gokul Suresh Birthday Celebration

Gokul Suresh Birthday Celebration : സിനാമാ താരങ്ങളെ പോലെ താര പുത്രന്‍മാരും ആരാധരകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ അവരുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. മലയാളികളുടെ പ്രിയ നടന്‍ സുരേഷ് ഗോപിയുടെ മകനാണ് ഗോകുല്‍ സുരേഷ്. 2016 ല്‍ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ മുത്തുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയിലാണ് ഗോകുല്‍ സുരേഷ് ആദ്യമായി ടെലിവിഷന്‍ രംഗത്ത് കടന്നെത്തുന്നത്.

അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് എന്ന ചിത്രമാണ് രണ്ടാമത്തെ സിനിമ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ മനസ്സില്‍ താരം കടന്നെത്തിയത്.സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ഗോകുല്‍ പങ്കു വയ്ക്കാറുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അവ സോഷ്യല്‍ മീഡിയയില്‍ വൈറലാകുറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഗോകുലിന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ്.

gokulsuresh

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് ഗോകുല്‍ പുതിയതായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ദുല്‍ഖറിനൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

താരങ്ങളുടെ ഒപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തകരുമുണ്ട്. എല്ലാവരും ചേര്‍ന്ന് ഗോകുലിന്റെ പിറന്നാള്‍ വന്‍ ആഘോഷമാക്കി മാറ്റിയികിക്കുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. ചെമ്പന്‍ വിനോദും സുധി കോപ്പയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഐശ്വര്യ ലക്ഷ്മി, നൈല ഉഷ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

 

View this post on Instagram

 

A post shared by Film Views (@filmviewsfans)

Rate this post
You might also like