Get Rid of Rats Using Chapati Maavu : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എലിശല്യം. പ്രത്യേകിച്ച് പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന അടുക്കള ഭാഗങ്ങളിലെല്ലാം എലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. കൂടാതെ വീടിനോട് ചേർന്ന് ചെറിയ രീതിയിലുള്ള ജൈവകൃഷി തോട്ടവും മറ്റും നടത്തുമ്പോൾ എലികൾ അവിടെ എത്തുകയും വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ എലിവിഷ കൂട്ടുകൾ വാങ്ങി വെച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറുമില്ല. അത്തരം സാഹചര്യങ്ങളിൽ വലിയ രീതിയിലുള്ള ചിലവൊന്നുമില്ലാതെ തന്നെ എലിയെ ഇല്ലാതാക്കാനായി ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ എലിയെ തുരത്താനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ഗോതമ്പ് മാവാണ്. ഇതിനായി പ്രത്യേകം മാവ് തയ്യാറാക്കി എടുക്കേണ്ട ആവശ്യമൊന്നും വരുന്നില്ല.
ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഒരു ഉരുള മാവെടുത്ത് മാറ്റിവച്ചാൽ മതിയാകും. ശേഷം അത് ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ഒരു പിഞ്ച് അളവിൽ പഞ്ചസാര കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നീട് ഒരു പാരസെറ്റമോൾ ഗുളിക കൂടി ഗോതമ്പ് മാവിലേക്ക് പൊടിച്ച് ചേർക്കണം. എല്ലാ ചേരുവകളും മാവിലേക്ക് നല്ല രീതിയിൽ മിക്സ് ആയി കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി മാവിനെ മാറ്റിവയ്ക്കുക.
ഗോതമ്പ് മാവിനോടൊപ്പം പഞ്ചസാര, പാരസെറ്റമോൾ എന്നിവ ചേർത്ത് കൊടുക്കുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന ഗന്ധം എലികളെ ആകർഷിക്കുകയും അത് കഴിക്കുന്നത് വഴി അവ ഇല്ലാതാവുകയും ചെയ്യുന്നതാണ്. തയ്യാറാക്കിവെച്ച ഗോതമ്പ് മാവിന്റെ ഉരുളകൾ ആവശ്യമുള്ള ഭാഗങ്ങളിൽ എല്ലാം കൊണ്ടുവയ്ക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള ഒരു റിസൾട്ട് തന്നെ ലഭിക്കും. ഈയൊരു കൂട്ട് ഉപയോഗപ്പെടുത്തുന്നത് വഴി എലിശല്യം മാത്രമല്ല പാറ്റ ശല്യവും ഇല്ലാതാക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Grandmother Tips