പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കേറില്ല ഇങ്ങനെ ചെയ്‌താൽ മതി; ഉറുമ്പിന്റെ ശല്യം ഇനി ഇല്ലേ ഇല്ല!! | Get Rid Of Ants In Kitchen

Get Rid Of Ants In Kitchen : പഞ്ചസാര പാത്രത്തിൽ പൊട്ടിച്ചിട്ട് കഴിഞ്ഞാൽ അടുക്കളയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും ഉറുമ്പ് ശല്യം. എത്ര സൂക്ഷിച്ചാലും ഉറുമ്പ് പഞ്ചസാര പാത്രത്തിന് അടുത്തേക്ക് എത്തിക്കഴിഞ്ഞാൽ ആ ഒരു ഭാഗം മുഴുവൻ ഉറുമ്പ് ശല്യം കൊണ്ട് പൊതിയാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെയുള്ള

ചില വസ്തുക്കൾ ഉപയോഗിച്ച് ഉറുമ്പ് ശല്യം എങ്ങനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യാവുന്ന രീതി നാരങ്ങ ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. പഞ്ചസാര പാത്രത്തിൽ നാരങ്ങ ഇട്ടു വയ്ക്കുകയാണ് വേണ്ടത്. എന്നാൽ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നാരങ്ങ നീരോടുകൂടി പഞ്ചസാര പാത്രത്തിനുള്ളിൽ ഇട്ടു വയ്ക്കുകയല്ല വേണ്ടത്.

നീര് മുഴുവനായും കളഞ്ഞ് ഉണങ്ങിയ രൂപത്തിലുള്ള നാരങ്ങയാണ് പഞ്ചസാര പാത്രത്തിൽ ഇട്ടുവയ്ക്കേണ്ടത്. അതല്ലെങ്കിൽ ഉണങ്ങിയ നാരങ്ങ ഉണ്ടെങ്കിൽ അതും ഈയൊരു രീതിയിൽ പഞ്ചസാരപ്പാത്രത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. നാരങ്ങയിൽ നിന്നുണ്ടാകുന്ന പ്രത്യേകം ഗന്ധം കാരണം ഉറുമ്പ് ആ വഴി വരികയില്ല. നാരങ്ങയോടൊപ്പം തന്നെ രണ്ടു ഗ്രാമ്പൂ കൂടി ഇട്ടു വയ്ക്കുകയാണെങ്കിലും

ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്. ഗ്രാമ്പു ഇട്ടു വയ്ക്കുമ്പോൾ ചായ പോലുള്ള സാധനങ്ങൾക്ക് പ്രത്യേക മണവും ലഭിക്കും. ഗ്രാമ്പുവിന് പകരമായി ഉപയോഗിക്കാവുന്ന മറ്റൊന്നാണ് വഴണയില. ഇവയിൽ നിന്നും ഉണ്ടാകുന്ന പ്രത്യേക ഗന്ധം ഉറുമ്പുകളെ ആ ഭാഗത്തു നിന്നും തുരത്താനായി സഹായിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Grandmother Tips

AntsGet Rid Of AntsKitchen TipsTips