ഒരു ഗ്യാസ് സിലിണ്ടർ 3 മാസം വരെ ഉപയോഗിക്കാം! 😳 നാശം ഇത്രയും ദിവസം ഗ്യാസ് വെറുതെ പാഴാക്കിയല്ലോ.. 😳👌

വീട്ടിലെ ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാൻ ചില വിദ്യകൾ ഒക്കെ ഉണ്ട്. നമ്മൾ ഒന്നു ശ്രദ്ധിച്ചാൽ ഇപ്പോൾ ഉപയോഗിക്കുന്നതിനേക്കാൾ കുറഞ്ഞത് ഒരു 15 ദിവസം എങ്കിലും കൂടുതൽ ഉപയോഗിക്കാനുള്ള ഗ്യാസ് നമുക്ക് ലാഭിക്കാം. അതിനുള്ള ചില വിദ്യകൾ ഇതാ. ഗ്യാസ് കത്തിക്കുമ്പോൾ ഒരിക്കലും നോബ് തിരിച്ചു വെച്ചതിനുശേഷം ലൈറ്റ് തപ്പിയെടുത്ത് സ്റ്റൗ കത്തിക്കാൻ നോക്കരുത്. പകരം ഒരു കൈകൊണ്ട് നോബു തിരിച്ച് മറു കൈകൊണ്ട്

ലൈറ്റർ കത്തിക്കുന്ന രീതിയിലായിരിക്കണം എപ്പോഴും സ്റ്റൗ കത്തിക്കേണ്ടത്. നനവുള്ള പാത്രങ്ങൾ പാചകം ചെയ്യാനായി വെക്കുമ്പോൾ പരമാവധി വെള്ളം ഒപ്പി കളഞ്ഞതിനു ശേഷം സ്റ്റൗവിൽ വെക്കുക. ഇത് എളുപ്പത്തിൽ പാത്രം ചൂടാകാൻ സഹായിക്കും. പുട്ട്, മുട്ടക്കറി പോലെയുള്ളത് ആണ് നമ്മൾ ഉണ്ടാക്കുന്നത് എങ്കിൽ രണ്ടും ഒരേ സമയം പാചകം ചെയ്യാൻ ശ്രമിക്കുക. ഇതിനായി കുക്കറിൽ മുട്ട പുഴുങ്ങാൻ വെച്ചതിനു ശേഷം കുക്കറിന്റെ വിസിൽ

ഊരിമാറ്റി അതിനുമുകളിൽ പുട്ടുപൊടി നിറച്ച പാത്രം വെച്ചാൽ രണ്ടും ഒരേ സമയം ചെയ്തെടുക്കാൻ സാധിക്കും. പഴം പുഴുങ്ങാൻ രാവിലെ അരി ഗ്യാസിൽ വെക്കുന്ന അതേസമയം തന്നെ പഴം ചെറിയ കഷണങ്ങളായി മുറിച്ചു ഒരു സ്റ്റീൽ പാത്രത്തിൽ ഇട്ട് മുറുക്കിയടച്ച് അരി കലത്തിൽ ഇട്ടു കൊടുക്കുക. ചോറ് വേക്കുന്നതിനൊപ്പം തന്നെ പഴവും നമുക്ക് പുഴുങ്ങി കിട്ടും. നല്ല വേവുള്ള അരിയാണെങ്കിൽ അൽപസമയം വെള്ളത്തിലിട്ട് കുതിർത്തതിനു

ശേഷം വേവിക്കാൻ വെച്ചാൽ എളുപ്പത്തിൽ വെന്തു കിട്ടും. അരി തിളപ്പിക്കുന്ന അതേ സമയം തന്നെ നമുക്ക് മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും അരിക്കലത്തിനു മുകളിൽ ഒരു ചെരുവത്തിൽ വെച്ച് ചൂടാക്കി എടുക്കാൻ സാധിക്കും. പാല് തിളപ്പിക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും നേരിട്ട് എടുത്ത അതേപടി തിളപ്പിക്കാതെ അല്പസമയം പുറത്തുവച്ച് തണുപ്പ് മാറിയതിനുശേഷം തിളപ്പിക്കുക. കൂടുതൽ ടിപ്സുകൾ അറിയാൻ വീഡിയോ കാണുക. Video credit: Nisha’s Magic World

Rate this post
You might also like