ഗ്യാസ് സ്റ്റൗവിൽ തീ കുറഞ്ഞു പോവുന്നുണ്ടോ.? ഇനി വളരെ എളുപ്പത്തിൽ മാറ്റം 😳 ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ.!! 😳👌

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു കിച്ചൻ ടിപ്പിനെ കുറിച്ചാണ്. ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. പാചകത്തിന് നമുക്ക് ഏറ്റവും സഹായിയാണ് ഗ്യാസ് സ്റ്റൗ. നല്ലപോലെ തീ കത്തിക്കൊണ്ടിരിക്കുന്ന സ്റ്റൗവിൽ പെട്ടെന്ന് തന്നെ തീ കുറഞ്ഞു പോവുന്നത് പലപ്പോഴും നിങ്ങൾക്കും ഉണ്ടായിട്ടുണ്ടാകും. ഭക്ഷണസാധനങ്ങള്‍ തിളച്ചു വീണും കരി പിടിച്ചും അഴുക്കും പൊടിയും

കരടുമെല്ലാം വീണുമൊക്കെയാണ് ഗ്യാസ് അടുപ്പിലെ തീ കുറയുന്നത്. ഇതിന്റെ ഹോൾ അടഞ്ഞിട്ട് തീ ശരിക്ക് പുറത്തേക്ക് വരികയുമില്ല. ഇങ്ങനെ വരുമ്പോൾ പാചകം വൈകുകയും ചെയ്യുന്നത് ഏവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ്. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്ന മിക്ക വീട്ടമ്മമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഗ്യാസ് സ്റ്റൗവിൽ തീ കുറയുന്നത്. എന്താ ശരിയല്ലേ.? ഇങ്ങനെ വരുമ്പോൾ മിക്കവരും

ഗ്യാസ് സ്റ്റൗ കടകളിൽ കൊടുത്ത് റെഡിയാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ നമുക്ക് തന്നെ ഇത് പരിഹരിക്കാവുന്നതാണ്. ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് നമുക്ക് തന്നെ ഒറ്റ സെക്കന്റ് കൊണ്ട് ശരിയാക്കാവുന്നതേ ഉള്ളൂ. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഇലക്ട്രിക്ക് വയർ ആണ്. ഇലക്ട്രിക്ക് വയറിന്റെ ഇൻസുലേഷൻ എല്ലാം മാറ്റി അതിൽ നിന്നും കോപ്പർ വയർ എടുക്കുക.

എന്നിട്ട് ഗ്യാസ് സ്റ്റൗവും റെഗുലേറ്ററും ഓഫ് ചെയ്‌ത്‌ ബർണർ ഊരിയെടുക്കുക. അതിനുശേഷം സ്റ്റൗ മറിച്ചിട്ട് അതിലെ നോബിൽ കോപ്പർ വയറിന്റെ ഒരറ്റം കൊണ്ട് കുത്തികൊടുക്കുക. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. അതുപോലെ ചെയ്താൽ അതിലെ കരടും മറ്റും കയറി ബ്ലോക്കായത് മാറുകയും ഗ്യാസ് അടുപ്പിലെ തീ കുറയുന്നത് ശെരിയാകുകയും ചെയ്യും.. Video credit: Pachila Hacks

Rate this post
You might also like