ഗ്യാസ് അടുപ്പിൽ വിട്ട് വിട്ട് ആണോ തീ കത്തുന്നത്.. ഗ്യാസ് സ്റ്റൗ ബർണർ ക്ലീൻ ചെയ്യാൻ ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ.. | Gas Stove Cleaning

ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ചിലപ്പോഴൊക്കെ ഗ്യാസ് അടുപ്പിൽ  ശരിയായി തീ കത്തതെ വരികയും. വിട്ട് വിട്ട് തീ കത്തുന്നതും നാം കാണാറുണ്ട്. എന്താണ് ഇതിന് കാരണം. ഗ്യാസ് അടുപ്പിന്റെ ബർണറിൽ അഴുക്ക് കയറിയിരിക്കുന്നത് കൊണ്ടാണ് പലപ്പോഴും തീ വിട്ട് വിട്ട് കത്തുന്നത്. ഇതിനായി ആദ്യം അടുപ്പിൽ നിന്ന് ബർണർ മാറ്റി നന്നായി ക്ലീൻ ചെയ്യണം. ചില

അടുപ്പിൽ നിന്ന് ബർണർ മാറ്റാൻ പറ്റാത്ത രീതികൾ മുറുകി ആയിരിക്കും ഇരിക്കുന്നത്. അങ്ങനെ യുള്ള ബർണറിൽ ഒരു തുണിയിൽ അല്പം മണ്ണണ എടുത്ത് ഡിപ് ചെയ്ത ശേഷം ബർണറിന്റെ സൈഡ് വശങ്ങളിൽ തുടച്ചു കൊടുക്കാം. അല്ലെങ്കിൽ പഴയ ഉപയോഗ ശൂന്യമായ പല്ലുതേക്കുന്ന ബ്രഷ് ഉപയോഗിച്ച മണ്ണണ സ്ലൈഡുകളിൽ നന്നായി തേച്ചു കൊടുക്കാം. മണ്ണണ നന്നായി ബർണറിൽ

gas stove

പിടിച്ചതിനു ശേഷം ഒരു അരമണിക്കൂർ കഴിഞ്ഞ് ബർണർ ഗ്യാസ് അടുപ്പിൽ നിന്ന് ഊരി മാറ്റാൻ സാധിക്കും. ബർണറിന്റെ സൈഡ് ഭാഗങ്ങളിൽ വെള്ളവും ആഹാരം പാകം ചെയ്യുന്ന സമയത്ത് പറ്റുന്ന വേസ്റ്റും എല്ലാം അടിഞ്ഞു കൂടുന്നതു കൊണ്ടാണ് ബർണർ ടൈറ്റ് ആവുന്നത്. മണ്ണണ ടീ ക്കുമ്പോൾ ഇത് ലൂസ് ആവുകയും എളുപ്പത്തിൽ ഊരി വരികയും ചെയ്യും. തീ വളരെ ക്കുറച്ച് ആണ്

ബർണർ വഴി കത്തുന്നത് എങ്കിൽ ഗ്യാസ് അടുപ്പിലേക്ക് ഗ്യാസ് വരുന്നത്തിലുള്ള കുഴപ്പമാകും കാരണം ഇതിനായി ആദ്യം റെഗുലേറ്റർ ഓഫ് ചെയ്ത ശേഷം  ഗ്യാസ് അടുപ്പ് കമഴ്ത്തി വെച്ചതിനു ശേഷം അതിനുള്ളിൽ ഗ്യാസ് വരുന്ന പൈപ്പ് നന്നായി ക്ലീൻ ചെയ്തു കൊടുക്കാം ഇതിനായി ആദ്യം  ബർനറിന്റെ വശത്തേക്ക് ഗ്യാസ് എത്തിക്കുന്ന ചെറിയ പൈപ്പിനുള്ളിൽ സേഫ്റ്റി പിന്നോ കോപ്പർ വയറോ ഉപയോഗിച്ച് നന്നായി ക്ലീൻ ചെയാം. Video Credits : Resmees Curry World

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe