എന്റെ ആശംസ പാഴായില്ല; അതിന് ശേഷം സലീം കുമാറിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് ജി വേണുഗോപാല്‍!! | G Venugopal about Salim Kumar

G Venugopal about Salim Kumar : മലയാളി പ്രേക്ഷകർക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച പിന്നണി ഗായകനാണ് ജി വേണുഗോപാൽ. ശബ്ദത്തിന്റെ മാസ്മരികത കൊണ്ട് ആളുകളെ പിടിച്ചെടുക്കാൻ വേണുഗോപാലിന് സാധിക്കുന്നു. 1984 പുറത്തിറങ്ങിയ ഓടരുത് അമ്മ ആളറിയാം എന്ന ചിത്രത്തിലെ പാട്ട് പാടിയാണ് പിന്നണി ചലച്ചിത്ര ഗാനരംഗത്തേക്ക് വേണു ഗോപാൽ ചുവട് വയ്ക്കുന്നത്. 4000ത്തിൽ അധികം ചിത്രങ്ങളിലാണ് വേണുഗോപാൽ സംഗീതമാലപിച്ചിട്ടുള്ളത്.

കൂടാതെ 500 ഓളം ആൽബങ്ങളും വേണുഗോപാലിന്റെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. പിന്നണി ഗായകൻ എന്ന് മാത്രമല്ല,ജേണലിസ്റ്റ്,കംപോസർ,ടെലിവിഷൻ പ്രസന്റർ, സോഷ്യൽ ആക്ടിവിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളിൽ വേണുഗോപാൽ നിറഞ്ഞുനിൽക്കുന്നു. 1990 ലാണ് വേണുഗോപാൽ വിവാഹിതനാകുന്നത് രശ്മിയാണ് ഭാര്യ.രണ്ട് മക്കളാണ്. ഇപ്പോഴതാ വേണുഗോപാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് ഒരു ഓർമ്മ പങ്കുവെച്ചിരിക്കുകയാണ്.

g venugopal
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സലിംകുമാറിനൊപ്പം ഉള്ള ഒരു പ്രോഗ്രാമിന്റെ വിശേഷങ്ങൾ ആണ് വേണുഗോപാൽ പങ്കുവെച്ചിരിക്കുന്നത സലിംകുമാറിനൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് അതിന് ചുവട്ടിലായി വേണുഗോപാൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. “1999 ലായിരുന്നു ” മമ്മൂട്ടി ഷോ ”, യു.എസ്. എ യിലും യു.കെ യിലും. അന്ന് വലിയൊരു ഗ്രൂപ്പിൻ്റെ ഭാഗമായി പോയ ഓർമ്മകൾ !

കോമഡി, മിമിക്രി വിഭാഗത്തിൽ പുതിയൊരാൾ അന്ന് കൂടെ വന്നു. സലിം കുമാർ. എന്നിട്ട് ഒരു ചിമ്മിനിയിൽ നിന്നെന്നപോലെ നിർത്താതെ പുകയൂതും. അമേരിക്കയിലെ മിക്ക ആഡിറ്റോറിയമുകളിലും കർശനമായ “no smoking” നിർദ്ദേശമുണ്ട്. അവസാനം ഞങ്ങൾ സലിമിനോട് തമാശിച്ചു , നിൻ്റെ പ്രതിഫലത്തുകയെക്കാൾ നിനക്ക് ഫൈൻ തുകയാകുമല്ലോ എന്ന്.

You might also like