കുടുംബത്തോടൊപ്പം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് !! | Former president of India visited Guruvayoor temple latest malayalam

തൃശൂർ : ഗുരുവായൂർ ക്ഷേത്രം ദർശനം നടത്തി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. കുടുംബത്തോടൊപ്പം ആണ് അദ്ദേഹം ഗുരൂവായൂരിലെത്തിയത്.മമ്മിയൂർ ക്ഷേത്രം സന്ദർശിച്ച ശേഷമാണു ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തിയത്. ഭാര്യ സവിത മകൾ സ്വാതി എന്നിവർക്കൊപ്പം കാറിലാണ് അദ്ദേഹം കൊച്ചിയിൽ നിന്ന് എത്തിയത്.12.45 നു ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം 20 മിനിറ്റോളം അവിടെ ചിലവഴിച്ചു.പരമ്പരഗതമായ കേരള മുണ്ടും വേഷ്ടിയും ധരിച്ചാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. മുൻരാഷ്ട്രപതിയുടെ ക്ഷേത്രദർശനം പ്രമാണിച്ചു മറ്റു ഭക്തർക്ക് ഒരു

മണിക്കൂറോളം നിയന്ത്രണം ഉണ്ടായിരുന്നു.ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ,അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ,ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്‌കുമാർ എന്നിവരാണ്. മുൻരാഷ്ട്രപതിയെ സ്വീകരിച്ചത്. ചുമർ ചിത്ര പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ വരച്ച ഗുരുവായൂർ കേശവന്റെ ചിത്രമാണ് അദ്ദേഹത്തിന് ഉപഹാരമായി സമ്മാനിച്ചത്. എസ് പി ഐശ്വര്യ ഡോങ്രെ എസ് പി മാരായ കെ ജി സുരേഷ്,ടി എസ് സിനോജ്,ടെംപിൾ എസ് എച് ഒ എ സി പ്രേമനന്ദ കൃഷ്ണൻ

Former president of India visited Guruvayoor temple latest malayalam

എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്.രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുൻപ് അഭിഭാഷകനായി സേവനമനുഷ്ടിച്ചയാളാണ് അദ്ദേഹം.1994 മുതൽ 2006 വരെ ലോകസഭ അംഗമായും രാജ്യ സഭാ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.2015 മുതൽ 2017 വരെ ബീഹാറിന്റെ ഗവർണർ ആയും അദ്ദേഹം പ്രവർത്തിച്ചു.2017ലാണ് അദ്ദേഹം രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്തത്. ദളിത്‌ സമുദായത്തിൽ നിന്നും രാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.
കഴിഞ്ഞ ആഴ്ചയിലാണ് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും പ്രതിശ്രുത

വധു രാധിക മെർച്ചന്റും ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിനെത്തിയത്.ഒന്നരക്കോടി രൂപയുടെ ചെക്ക് ആണ് ആനന്ദ് അംബാനി കാണിക്കയായി നൽകിയത്. ദിനം പ്രതി ഇന്ത്യക്കകത്തു നിന്നും പുറത്ത് നിന്നും അനേകം പേരാണ് ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാൻ എത്തുന്നത്. തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കേരള സർക്കാരിന്റെ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഉള്ളത്.അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നത് തുടങ്ങി വസ്ത്രധാരണത്തിൽ വരെ കടുത്ത നിയന്ത്രങ്ങൾ പാലിക്കുന്ന ഒരു ക്ഷേത്രം കൂടിയാണ് ഗുരുവായൂർ ക്ഷേത്രം. Story highlight : Former president of India visited Guruvayoor temple latest malayalam

Rate this post
You might also like