ഈ സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ.? ആദ്യാവസാനം വരെ ട്വിസ്റ്റുകൾ, ഒരു തകർപ്പൻ കൊറിയൻ സിനിമ! | Forgotten Korean Movie

Forgotten Korean Movie : ആദ്യാവസാനം വരെ ഉൽഘണ്ഠയും ആകാംക്ഷയും നിറഞ്ഞു തുളുമ്പിയ ഒരു കൊറിയൻ മൂവി. ഒരു തലത്തിൽ നിന്നാരംഭിച്ച് പ്രേക്ഷകൻ ഒരു തരത്തിലും ചിന്തിക്കാത്ത മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ട് പോവുന്ന സിനിമ. FORGOTTEN (2017) KOREAN. മാഞ്ഞുപോയ കൗമാരകാലത്തിൽ സംഭവിച്ചു പോയ ഒരു തെറ്റിനെ വീണ്ടെടുക്കാൻ അതെ സാഹചര്യം തന്നെ സൃഷ്ടിചെടുക്കുന്ന ഇര. ഒന്നുമറിയാതെ തന്റെ ഏട്ടനെന്ന് കരുതി, താനിപ്പോഴും യവ്വനത്തിലെന്ന് കരുതി അബോധജീവിതം നയിച്ച ജിൻ സിയൂക് അറിഞിരുന്നില്ല അത് തന്റെ ഭൂതകാലത്തേക്കുള്ള ഒരു തിരിച്ചുനടത്തമായിരുന്നു എന്ന്.

Forgotten Korean Movie

ഒടുവിൽ താൻ ചെയ്ത മഹാപാപം ഓർമ്മവരികയും അതേറ്റു പറയുകയും ഒടുവിൽ ഇരയും പ്രതിയും ഒടുങ്ങിയെരിയുന്ന ദുരന്തപൂർണമായ കഥാവസാനം. ഒരിക്കൽ പോലും വിരസത അനുഭവപ്പെടുന്നില്ല എന്ന കൊറിയൻ പടങ്ങളുടെ പതിവ് ശൈലി ഫോർഗോട്ടനും തെറ്റിച്ചിട്ടില്ല. കുറ്റകൃത്യങ്ങൾ കണ്ട് പിടിക്കാൻ അതെ കാലഘട്ടം തന്നെ പ്രതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഹിപ്‌നോട്ടൈസവും ഇരയുടെ കൗശലവും അപാരം തന്നെ. എന്നാൽ പന്തികേട് മനസ്സിലാക്കിയ പ്രതിയുടെ നീക്കങ്ങളും പ്രേക്ഷകരിൽ ഉദ്വേഗജനകമായ അവസ്ഥാന്തരങ്ങൾ സൃഷ്ടിചെടുക്കുന്നു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഒടുവിൽ തന്റെ ഭൂതകാലം ഓർമയിൽ മിന്നിമറയുമ്പോഴും താൻ ചെയ്ത മഹാപാതകത്തിന്റെ വ്യാപ്തി മനസ്സിലാവുമ്പോഴും അവശേഷിച്ച ഇര തന്നെ കൊ ല്ലാതെ വിട്ടു കൊണ്ട് നടന്നകലുമ്പോഴും കുറ്റബോധം കൊണ്ട് വി ഷം തന്റെ സിരകളിലേക്ക് പകർന്നു നൽകി മര ണത്തിന്റെ മൂർധനാവസ്ഥയിലെത്തുമ്പോഴും ഉള്ള വികാരവിക്ഷോഭങ്ങൾ അനിർവ്വചനീയം തന്നെ. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. ഗതികേട് കൊണ്ട് കുറ്റവാളി ആവേണ്ടി വന്ന ജിൻ സിയൂങ്. തന്റെ അമ്മയും സഹോദരിയും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും എണ്ണൽ തുടരുന്ന യു സിയൂക്ക്, ഇൻഷുറൻസ് പോളിസി തുക ലഭിക്കാൻ വേണ്ടി സ്വന്തം ഭാര്യയെ കൊല്ലാനെ ൽപ്പിക്കുന്ന ഭർത്താവ്,

Forgotten Korean Movie

ഇവയെല്ലാം തന്നെ സിനിമ ചൂണ്ടികാണിക്കുന്ന പ്രമേയങ്ങളാണ്. എല്ലാം നഷ്ട്ടപെട്ടിട്ടും കൊലയാ ളിയെ കണ്ടു പിടിക്കാൻ വേണ്ടി മാത്രം ജീവിച്ച ഇര, ദൗത്യ പൂർത്തീകരണത്തിന് ശേഷം അയാൾ ഉണ്ടാക്കി വെച്ചിട്ട് പോയ ശൂന്യത വളരെ വലുതായിരുന്നു. മുകളിൽ പറഞ്ഞത് മാത്രമല്ല സിനിമ. അതിനേക്കാൾ എത്രയോ സന്ദേശങ്ങൾ ഈ സിനിമയിൽ നമുക്ക് പകർന്നു നൽകുന്നു. വ്യത്യസ്തമായ ചോദ്യങ്ങളോടൊപ്പം വ്യത്യസ്തമായ ഉത്തരങ്ങളും ഈ സിനിമ നമുക്ക് സമ്മാനിക്കുന്നുണ്ട്. ചിന്തിക്കാൻ ഒരുപാടുള്ള സിനിമ തീർച്ചയായും നാം കണ്ടിരിക്കേണ്ടതാണ്.

You might also like