ഐഷു വന്നു മേഴ്‌സി കോളേജ് ഇളക്കി മറിച്ചു; കൂൾ ലുക്കിൽ അതീവ സുന്ദരിയായ ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾ വൈറൽ ആകുന്നു !! | Flawless clicks of Aishwarya Lekshmi

Flawless clicks of Aishwarya Lekshmi malayalam : മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നായികയും ഒപ്പം മികച്ച ഒരു മോഡലുമാണ് ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് ബിരുദധാരിയായ ഐശ്വര്യ ലക്ഷ്മി പഠനകാലത്ത് തന്നെ മോഡലിങ്ങിൽ ഏറെ തിളങ്ങിയിരുന്നു. ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ താരത്തിന് ക്ഷണം ലഭിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിൽ നായികയായിരുന്നു അരങ്ങേറ്റം. അതിനുമുമ്പ് തന്നെ പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും പഠനത്തിരക്കുകൾ മൂലം അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

Flawless clicks of Aishwarya Lekshmi

ടോവിനോ നായകനായി എത്തിയ മായാനദിയാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം . ആ ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫഹദ് ഫാസിൽ ചിത്രമായ വരത്തൻ ആയിരുന്നു തൊട്ടടുത്ത സിനിമ . പിന്നീട് ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗർണമിയും. മലയാളത്തിലെ യുവ നായകന്മാർക്കൊപ്പം തുടക്കകാലത്ത് തന്നെ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി ഐശ്വര്യ ലക്ഷ്മി വളർന്നു. അർജൻറീന ഫാൻസ് കാട്ടൂർ കടവ്, കാണെ കാണെ, ബ്രദേഴ്സ് ഡേ എന്നിങ്ങനെ മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഒടുവിൽ മണിരത്നം സിനിമയായ പൊന്ന്യൻ സെൽവനിലും താരം തിളങ്ങി.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഐശ്വര്യ ലക്ഷ്മിയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം കുമാരിയാണ്. ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ നിർമ്മൽ സഹദേവമാണ് സംവിധാനം ചെയ്തത്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം ഷൈൻ ടോം ചാക്കോയാണ് പ്രധാന വേഷത്തിൽ എത്തുന്ന മറ്റൊരു താരം.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തിയേറ്ററിൽ ഇപ്പോൾ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നൽകുന്നത്.

ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി പാലക്കാട് മേഴ്സി കോളേജിൽ എത്തിയ ഐശ്വര്യ ലക്ഷ്മിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കൂൾ ലുക്കിൽ കോളേജിൽ എത്തിയതാരം കുട്ടികളെ കയ്യിൽ എടുത്തു എന്ന് തന്നെ വേണം പറയാൻ . കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതിനോടൊപ്പം തന്നെ അവരുമായി ഡാൻസ് കളിക്കാനും താരം സമയം കണ്ടെത്തി. ഏതായാലും കോളേജിലെ പ്രമോഷൻ പരിപാടിക്കിടെ എടുത്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

You might also like