രാത്രി ചപ്പാത്തിയും പൂരിയും കഴിച്ച് മടുത്തോ? ഈ രുചിയൂറും ബട്ടർ ചപ്പാത്തി ഒന്ന് കഴിച്ചു നോക്കൂ! | Flatbread Recipe

Flatbread Recipe Malayalam : രാവിലെയും രാത്രിയും ചപ്പാത്തിയും പൂരിയും കഴിച്ച് മടുത്തോ.? എങ്കിൽ ഇതാ ഒരു കിടിലൻ റൊട്ടി. ബ്രേക്ഫാസ്റ്റിനായാലും ഡിന്നറിനായാലും ഇത് മതി. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ.? അതിനായി ആദ്യം മാവ് കുഴക്കണം. ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് തിളച്ചവെള്ളം ഒഴിക്കുക. ഇതിലേക്ക് 3 ടേബിൾസ്പൂൺ ബട്ടർ മെൽറ്റ് ചെയ്ത് ചേർക്കുക.

ഇതിലേക്കിനി ആവശ്യത്തിന് ഉപ്പും, വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഗോതമ്പ് പൊടിയും ചേർത്ത് നന്നായി ഇളക്കി മിക്സ്‌ ചെയ്യുക. ഇനി ഇത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചെടുക്കാം. ശേഷം മാവ് പാത്രത്തിൽ തന്നെ ഒന്ന് പരത്തി വെക്കുക. ഇനി ഇത് 10മിനിറ്റ് അടച്ചു വെക്കുക. അപ്പോഴേക്കും മാവ് നല്ല സോഫ്റ്റ്‌ ആവും. ഇനി ഇത് ഒന്നുകൂടി കുഴച്ച് പരത്താൻ തുടങ്ങാം.

Flatbread Recipe

അതിനായി ഇത് ചെറിയ ബോളുകളാക്കുക. ഇനി ഒരു കൌണ്ടർട്ടോപ്പിൽ കുറച്ച് പൊടി വിതറി അതിൽ ഒരു ബോൾ വെച്ച് ആദ്യം പരത്തുക. അതുപോലെ തന്നെ മറ്റൊരു ബോൾ കൂടെ എടുത്ത് പരത്തുക. ശേഷം ഒരു റൊട്ടിയുടെ മുകളിൽ കുറച്ച് ബട്ടർ തൂകിക്കൊടുക്കുക. അതിനു മുകളിൽ ഗോതമ്പ് പൊടി വിതറുക. ശേഷം അടുത്ത റൊട്ടി ഇതിനു മുകളിൽവെച്ച് നന്നായി പരത്തി എടുക്കുക.

ഇനി ഇത് ചുട്ടെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെക്കുക. ചൂടായശേഷം റൊട്ടി ഇട്ട് തിരിച്ചും മറിച്ചും ആക്കി ചുട്ടെടുക്കാം. ഇത് ബട്ടർ പുരട്ടിയും ചെയ്തെടുക്കാം. ആദ്യം ബട്ടർ ഇട്ടതിനു ശേഷം റൊട്ടി ഇട്ടു കൊടുത്താൽ മതിയാകും. തിരിച്ചിടുമ്പോൾ വീണ്ടും കുറച്ച് ബട്ടർ കൂടെ ചേർത്ത് ഇത് ചുട്ടെടുക്കാം. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video Credit : Kannur kitchen

Rate this post
You might also like