പതിവായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും നിങ്ങളെ പുരോഗതിയുടെ പാതയിൽ എത്തിക്കും; ഫിറ്റ്‌നസിന്റെ വിജയ രഹസ്യം പങ്കുവെച്ച് യുവ നടി അഹന കൃഷ്ണ.!! | ahaana krishna

തടിച്ച ശരീരവും ഉന്തിയ വയറും മലയാളികളുടെ ലക്ഷണമാണ്… ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവും വ്യായാമവും ഇല്ലാത്തതുതന്നെയാണ് ഇതിനു കാരണം. നിത്യഭക്ഷണത്തിൽ ഉൾപ്പെടുന്ന ഫാസ്റ്റ് ഫുഡുകൾ, കൂൾഡ്രിങ്സുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ ഇവയെല്ലാം മലയാളിയെ പൊണ്ണത്തടിയനും നിത്യ രോഗിയുമാക്കിത്തീർക്കുന്നു. നടീനടൻമാരുടെ

ahaana krishna fitness

ഫിറ്റ്നസും വർക്കൗട്ട് രീതികളുമാണ് അവരുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അടിസ്ഥാനം.. എന്നാൽ ശരീര സൗന്ദര്യം എന്നത് തെന്നിന്ത്യൻ നടികളുടെയോ ബോളിവുഡ് താരങ്ങളുടെയോ കുത്തകയല്ല എന്ന് തെളിയിക്കുകയാണ് യുവനടി അഹാന കൃഷ്ണ…ഞാന്‍ സ്റ്റീവ് ലോപസ്, ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിലൂടെയാണ് നടി പ്രേക്ഷക

മനസിൽ ഇടം പിടിച്ചത്. കൃത്യമായും ചിട്ടയോടുള്ള വ്യായാമമാണ് വിജയത്തിന്റെ രഹസ്യം. ചെറിയ ചെറിയ വർക്കൗട്ടുകൾ ചെയ്യുന്നത് ശരീരത്തിന്റെ വടിവ് നിലനിർത്താനാ കുമെന്നും ഫിറ്റ്നസിന്റെ കാര്യത്തിൽ താൻ സ്ഥിരോത്സാഹിയാണെന്നും അത് കോംപ്രമൈസ് ചെയ്യാറില്ലന്നും അഹന പറയുന്നു. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വര്‍ക്ക് ഔട്ട് വിഡിയോ

ahaana

യിലൂടെയും ഈ സന്ദേശം തന്നെയാണ് താരം നൽകുന്നത്.ഡംബെല്ലുകള്‍ ഉപയോഗിച്ചുള്ള വെയ്റ്റ് ട്രെയിനിങ്ങും സ്‌ട്രെച്ചിങ് വ്യായാമങ്ങളും പ്ലാങ്കും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു വീഡിയോ. തന്റെ ഫിറ്റ്നസ് കോച്ച് തുളസീധരന്റെ നേതൃത്വത്തിലാണ് വർക്കൗട്ടുകൾ ചെയ്യാറ്. ഒന്നര മണിക്കൂർ എങ്കിലും ദിവസവും വ്യായാമത്തിനായി താൻ മാറ്റി വയ്ക്കാറുണ്ട്.ഹുല ഹൂപ്‌സ് ചെയ്യാന്‍ ഇഷ്ട

പ്പെടുന്ന അഹാന ഇതിന്റെ വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഭക്ഷണ കാര്യത്തിൽ ഉള്ള ശ്രദ്ധയും കൂടിയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം. വീടിനുള്ളിൽ തന്നെ ജിം സെറ്റ് ചെയ്തതിനാൽ വർക്കൗട്ടുകൾ എല്ലാം വീട്ടിൽ തന്നെ ചെയ്യാനാകും. അച്ഛൻ കൃഷ്ണകുമാറും സഹോദരിമാരായ ദിയയും ഇഷാനീയും എല്ലാം തന്നെപ്പോലെ തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കാറുണ്ടെന്നും താരം കൂട്ടിചേർത്തു. Conclusion : The secret to success is precise exercise. Ahaana says that doing small workouts can help keep her body in shape and that she is a staunch supporter of fitness and does not compromise on that.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe