Fish Cleaning With Bottle : ഒരു കുപ്പി മാത്രം മതി! ഇനി എത്ര കിലോ മീനും ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കാതെ ഞൊടിയിടയിൽ വൃത്തിയാക്കാം. ഇനി കത്തിയും കത്രികയും വേണ്ട! മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും
നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. പാചകം ചെയ്തു തുടങ്ങിയിട്ടുള്ള തുടക്കക്കാർക്ക് മുതൽ കൊച്ചു കുട്ടികൾക്ക് വരെ ഈ മാർഗ്ഗം ഉപയോഗിക്കാവുന്നതാണ്. വളരെ ഈസിയായി കൈ മുറിയുകയോ ദേഹത്ത്
തെറിക്കുകയും ചെയ്യാതെ എങ്ങനെയാണ് മീൻ ക്ലീൻ ചെയ്ത് എടുക്കുന്നത് എന്ന് നോക്കാം. നമുക്ക് ചെതുമ്പൽ കളയേണ്ട മീൻ ഒരു ചട്ടിയിലേക്ക് എടുത്ത ശേഷം അത് നിറയെ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് നമ്മൾ എടുക്കുന്നത് ഒരു കുപ്പിയാണ്. കത്തിയോ കത്രിക ഒന്നും തന്നെ ആവശ്യമില്ല. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതിയാകും. ഇനി കുപ്പി നമുക്ക് ഒന്ന് മുറിച്ചെടുക്കാവുന്നതാണ്.
സഹായത്തിനായി താഴെ കാണുന്ന വീഡിയോ കാണാം. ഈയൊരു രീതിയിൽ എത്ര കിലോ മീനും നമുക്ക് വളരെ പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. എടുത്ത കുപ്പിയുടെ അടിഭാഗം ഉപയോഗിച്ച് ചെതുമ്പൽ കളയാം. കുപ്പിയുടെ മുറിച്ച ഭാഗം മീനിന്റെ വാലിന്റെ അവിടെ നിന്ന് നമുക്ക് ചെതുമ്പൽ കളയാം. കൂടുതൽ വിവരങ്ങൾക്കും മനസ്സിലാക്കുന്നതിനും വീഡിയോ കണ്ടു നോക്കൂ Video Credit : Resmees Curry World