കരിമീൻ പളുങ്ക് പോലെ വെളുക്കും ഇങ്ങനെ ചെയ്താൽ.. കത്തി ഇല്ലാതെ എത്ര കിലോ മീനും വീട്ടിൽ ക്ലീൻ ചെയ്യാം.!! | Fish Cleaning Tips & Tricks

പലതരത്തിലുള്ള മീൻ വിഭവങ്ങൾ കൂട്ടാൻ ഇഷ്ടം ഉള്ളവരാണ് നാമെല്ലാവരും. അതുകൊണ്ട് തന്നെ മിക്കവരും മീൻ വാങ്ങുന്നത് പതിവാണല്ലോ. എന്നാൽ ഈ വാങ്ങുന്ന മീനുകൾ വൃത്തിയാക്കുക എന്നുള്ളത് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്. കരിമീൻ ചാള തുടങ്ങിയ നമ്മുടെ ഇഷ്ട മീനുകൾ എങ്ങനെ കത്തി പോലും ഉപയോഗിക്കാതെ വൃത്തിയാക്കി എടുക്കും എന്നുള്ളതിനെ കുറിച്ച് നോക്കാം. മീൻ വൃത്തിയാക്കുമ്പോൾ കൈകളിൽ ഉണ്ടാകുന്ന മണം മാറാനും അതുപോലെതന്നെ

വറത്തു കഴിയുമ്പോൾ ഉള്ള പാനിലെ മണം മാറാനും എന്തൊക്കെ ചെയ്യണമെന്നു കൂടി നോക്കാം. മീൻ വാങ്ങി ഒരു 10 മിനിറ്റ് വെള്ളത്തിൽ ഇട്ടതിനുശേഷം സ്ക്രബർ കൊണ്ട് നല്ലതുപോലെ ഒരക്കുക യാണെങ്കിൽ മീനിലെ ചെതുമ്പലുകൾ ഒക്കെ മാറി കിട്ടുന്നതാണ്. ഒരു ചട്ടിയിൽ കുറച്ചു വെള്ളമെടുത്തശേഷം ഒരുപിടി പുളി നല്ലതു പോലെ പിഴിഞ്ഞെടുത്ത് അതിലേക്ക് മീൻ ഇട്ടുവച് ഒരു 10 മിനിറ്റ് കഴിഞ്ഞ് കത്തികൊണ്ട് ഒരക്കുകയാണെങ്കിൽ

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നല്ലതുപോലെ മീൻ വൃത്തിയാക്കി കിട്ടുന്നതാണ്. അതു പോലെ തന്നെ നാരങ്ങാനീരില് മുക്കിവച്ചശേഷം ഈ രീതിയിൽ മീൻ വൃത്തിയാക്കി എടുക്കാവുന്നതാണ്. മീൻ വൃത്തിയാക്കിയശേഷം കൈ കളിൽ ഉണ്ടാകുന്ന മണം മാറ്റുവാനായി പേരയുടെ ഇലയെടുത്ത് കൈകളിൽ നല്ലതുപോലെ തൂത്താൽ മതിയാ കും. അതുപോലെതന്നെ മീൻ വറുത്ത ശേഷം മുറിയിൽ ഉണ്ടാകുന്ന മണം മാറുവാനായി ഒരു പാത്രത്തിൽ കുറച്ച് കാപ്പി

പ്പൊടി ഇട്ട് ഒന്ന് പുറത്തു കൊടുക്കുകയാണെങ്കിൽ നല്ലൊരു മണം മുറികളിൽ നിറയുന്നു ആയിരിക്കും. തീരെ കട്ടി കുറഞ്ഞ മീൻ വറുക്കുമ്പോൾ പൊടിഞ്ഞു പോകാതി രിക്കാൻ ആയി കുറച്ച് കടുക് പൊടിച്ചത് മസാലയുടെ ഒപ്പം ഇട്ടു മീനിൽ പുരട്ടിയാൽ മതിയാകും. Video Credits : Vichus Vlogs

You might also like