ഉലുവ കൊണ്ട് ഇങ്ങനെ ചെയ്യൂ! സമൃദ്ധമായി മുടി വളരാനും മുടി കൊഴിച്ചിൽ മാറ്റാനും 21 ദിവസത്തെ ഉലുവ മാജിക്.!! | Fenugreek Water For Hair Growth

Fenugreek Water For Hair Growth

Fenugreek Water For Hair Growth : മുടികൊഴിച്ചിൽ കാരണം വളരെയധികം പ്രശ്നമനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അതിനായി പല രീതിയിലുള്ള മരുന്നുകളും ഉപയോഗിച്ചിട്ടും കൃത്യമായ ഫലം ലഭിക്കാത്തവർക്ക് വീട്ടിലുള്ള ഈയൊരു സാധനം മാത്രം ഉപയോഗപ്പെടുത്തി മുടികൊഴിച്ചിൽ എങ്ങിനെ കൺട്രോൾ ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.

മാനസിക സമ്മർദ്ദം, ജോലിഭാരം, വൈറ്റമിൻ ഡെഫിഷ്യൻസി എന്നിങ്ങനെ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. കൂടാതെ താരൻ പോലുള്ള പ്രശ്നങ്ങൾ കാരണവും മുടികൊഴിച്ചിൽ കൂടുതലായി കണ്ടു വരുന്നു. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കി മുടി തഴച്ചു വളരാനായി പ്രയോഗിക്കാവുന്ന ഒരു വസ്തുവാണ് ഉലുവ. ഉലുവ ഇട്ടുവച്ച വെള്ളം സ്ഥിരമായി തലയിൽ തേക്കുന്നത് മൂലം തലയ്ക്ക് നല്ല രീതിയിൽ തണുപ്പ് കിട്ടുകയും അത് മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുന്നു.

Fenugreek Water For Hair Growth
Fenugreek Water For Hair Growth

തല ചൂടായി ഇരിക്കുകയാണെങ്കിൽ സ്വാഭാവികമായും മുടി വളരുകയില്ല. ഉലുവ ഉപയോഗിക്കുമ്പോൾ ചിലർക്ക് അത് തുടക്കത്തിൽ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. കൊഴിഞ്ഞു പോകാറായി നിൽക്കുന്ന മുടികൾ പെട്ടെന്ന് പോകുന്നതാണ് ഈ ഒരു സമയത്ത് സംഭവിക്കുന്നത്. ഉലുവ വെള്ളം തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. ഒരുപിടി അളവിൽ ഉലുവ എടുത്ത് ഒരു പാത്രത്തിൽ അത് മൂടിക്കിടക്കാൻ ആവശ്യമായ അത്രയും വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കി അടച്ചു വെക്കുക.

ഉലുവ വെള്ളത്തിൽ ഇട്ട് വയ്ക്കുമ്പോൾ നല്ലതുപോലെ ഇളക്കിയില്ല എങ്കിൽ ബബിൾസ് വന്ന് എല്ലാ ഉലുവയും കുതിരാത്ത അവസ്ഥ വരും. 24 മണിക്കൂർ ഉലുവ കുതിരാനായി വെച്ച ശേഷം അത് അരിച്ചെടുക്കണം. ഈയൊരു വെള്ളം തുടർച്ചയായി 21 ദിവസം തലയിൽ തേച്ച് രണ്ട് മിനിറ്റ് വെച്ച ശേഷം കുളിക്കുകയാണ് വേണ്ടത്. കൂടുതൽ നേരം ഉലുവ വെള്ളം തലയിൽ വയ്ക്കാനായി പാടുള്ളതല്ല. കാരണം, ചിലപ്പോൾ നീരിറക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : LONG HAIR VIDEO & TIPS roopa Sarathbabu

You might also like