മാങ്ങാ അച്ചാറുകളിലെ രാജ്ഞി ഉലുവാ മാങ്ങാ! പതിവിൽ നിന്നും വ്യത്യസ്തമായി മാങ്ങ അച്ചാർ ഇനി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Fenugreek Mango Pickle Recipe

Ingredients

  • Mangoes – 25
  • Kashmiri Chili Powder – 1 cup
  • Rock Salt – 1. 1/4 cup
  • Chili Powder – 1/2 cup
  • Fenugreek – 100 grams

How To Make Fenugreek Mango Pickle

Fenugreek Mango Pickle Recipe: ഈ ഒരു അച്ചാറിന്റെ മെയിൻ ചേരുവ ഉലുവയാണ്. വളരെ കുറഞ്ഞ ചേരുവകൾ മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളു. മാങ്ങ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തു വെക്കുക. ഇനി ഒരു വലിയ ബോൾ എടുത്ത് അതിലേക്ക് കല്ലുപ്പ് ചേർത്തു കൊടുക്കുക. ശേഷം ഇതിലേക്ക് കാശ്മീരി മുളകുപൊടിയും എരിവിന് ആവശ്യമായ പിരിയൻ മുളകുപൊടിയും ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് 100 ഗ്രാം ഉലുവ പൊടിച്ചത് കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. പൊടികളെല്ലാം നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങാ കഷണങ്ങൾ ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് മാങ്ങ കഷണത്തിന്റെ എല്ലാ ഭാഗത്തേക്കും പൊടികൾ എത്തുന്ന രീതിയിൽ ഇളക്കുക.

×
Ad

ഇതിലേക്ക് ഒഴിക്കാൻ പോകുന്നത് ചൂടാക്കിയ ശേഷം തണുത്ത നല്ലെണ്ണയാണ്. നല്ലെണ്ണ കൂടി ഒഴിച്ചു കൊടുത്ത ശേഷം വീണ്ടും ഇളക്കി യോജിപ്പിച്ച് രണ്ടുമണിക്കൂറെങ്കിലും അടച്ചുവെക്കുക. രണ്ടുമണിക്കൂറിന് ശേഷം വീണ്ടും ഇത് തുറന്നു ഇതിലേക്ക് കുറച്ചു കൂടി ഉലുവ പൊടിച്ചത് ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് അടച്ചുവെക്കുക. ഇങ്ങനെ ഒരു ദിവസം വരെ ഈ ഒരു ബൗളിൽ തന്നെ ഇത് അടച്ചു വെക്കേണ്ടതാണ്. ഈ സമയം മാങ്ങയ്ക്ക് നല്ല കയ്പ്പായിരിക്കും. കാരണം ഇതിൽ കൂടുതലും ഉലുവപ്പൊടിയാണ് ചേർത്തിരിക്കുന്നത്.

Ads

ഇനി ഇത് പിറ്റേദിവസം ആവുമ്പോഴേക്കും നന്നായി വെള്ളമെല്ലാം ഇറങ്ങി നല്ല രീതിക്ക് മിക്സ് ആയിട്ടുണ്ടാവും. ഇത് വീണ്ടും ഒന്ന് കൂടി ഇളക്കി യോജിപ്പിച്ച ശേഷം ഒരു ഭരണിയിലോ ചില്ലു കുപ്പിയിലോ പകർത്തിയ ശേഷം അതിനുമുകളിലായി വാഴയില ആ ഒരു മൂടിയുടെ അളവിൽ മുറിച്ചെടുത്ത് അതിലേക്ക് നല്ലെണ്ണ ചൂടാക്കി ചൂടാറിയ ശേഷം തേച്ചുകൊടുത്ത് ഈ അച്ചാറിന് മുകളിലായി വെച്ചു കൊടുതിട്ട് വേണം മൂടി കൊണ്ട് അടയ്ക്കാൻ. ഇങ്ങനെ ചെയ്യുന്ന അച്ചാർ കുറഞ്ഞത് രണ്ടുമാസമെങ്കിലും തുറക്കാതെ അടച്ചു തന്നെ വയ്ക്കുക. Credit: Mandaram

Read also: വായിൽ കപ്പലോടും രുചിയിൽ മാങ്ങ കാരറ്റ് വെള്ള അച്ചാർ! ലക്ഷക്കണക്കിന് ആളുകൾ കണ്ട് വിജയം ഉറപ്പിച്ച റെസിപ്പി!! | Mango Carrot Pickle Recipe

നാവിൽ കപ്പലോടും അടിപൊളി നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ! ഇതാണ് ആ ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ രുചിക്കൂട്ട്!! | North Indian Style Mango Pickle Recipe

FenugreekFenugreek Mango Pickle RecipeMangoMango PickleRecipeTasty Recipes