എന്റേത്! സകുടുംബം സുരേഷ് ഗോപി; തന്റെ പ്രിയപ്പെട്ടവരുടെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് താരം.!! | Family time Favourite time Suresh Gopi with family

Family time Favourite time Suresh Gopi with family : മലയാള സിനിമാ ലോകത്ത് നിറയെ ആരാധകരുള്ള സൂപ്പർതാരങ്ങളിൽ ഒരാളാണല്ലോ സുരേഷ് ഗോപി. മലയാള സിനിമാ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിരവധി ചിത്രങ്ങളിൽ നായക വേഷത്തിലും കോമഡി വേഷത്തിലും താരം തിളങ്ങിയപ്പോൾ മോളിവുഡ് ഇൻഡസ്ട്രിക്ക് ഒരു പുതിയ പ്രതിഭയായിരുന്ന അവിടെ സമ്മാനിക്കപ്പെട്ടിരുന്നത്. തുടർന്നിങ്ങോട്ട് മലയാള സിനിമ ലോകത്തെ മൂന്നാമൻ എന്ന സ്ഥാനത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുകയായിരുന്നു താരം.

എന്നാൽ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കൊണ്ട് ഇടക്കാലത്ത് അഭിനയ ലോകത്തിൽ നിന്നും വിട്ടുനിന്നെങ്കിലും പൂർവ്വാധികം ശക്തിയോടെ നായകനായി വീണ്ടും അവതരിക്കുകയായിരുന്നു താരം. ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ തകർത്തഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ആഗ്രഹിച്ച ഒരു തിരിച്ചുവരവ് തന്നെയായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി മികച്ച ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ താരത്തിന്റെ നന്മ നിറഞ്ഞ പ്രവർത്തികൾ പലപ്പോഴും സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കാറുണ്ട്.

suresh gopi family
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സിനിമയെന്ന പോലെ തന്നെ തന്റെ കുടുംബത്തെയും ഏറെ സ്നേഹിക്കുന്ന താരത്തിന്റെ കുടുംബ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. മകനും നടനുമായ ഗോകുൽ സുരേഷും പലപ്പോഴും തന്റെ പപ്പയുടെ പ്രവർത്തികളെക്കുറിച്ച് തുറന്നു പറയാറുണ്ട്. എന്നാൽ ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഇഷ്ട താരകുടുംബങ്ങളിൽ ഒന്നായ സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും ചില ചിത്രങ്ങളാണ് ആരാധക ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

ഭാര്യ രാധികക്കൊപ്പവും മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ, ഭാവ്നി എന്നിവർ ഒത്തുചേർന്നിട്ടുള്ള ഒരു സെൽഫി ചിത്രം ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. മാത്രമല്ല തന്റെ നാലു മക്കളുടെയും ഒരു ഗ്രൂപ്പ് ഫോട്ടോ ” എന്റേത്” എന്ന ക്യാപ്ഷനിൽ സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തതോടെ ഇവ വൈറലായി മാറാൻ അധിക നേരമൊന്നും വേണ്ടിവന്നില്ല. മലയാള സിനിമാ ലോകത്ത് എപ്പോഴും വേറിട്ട് നിൽക്കുന്ന കുടുംബമാണ് സുരേഷ് ഗോപിയുടെ എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.

You might also like