കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫഹദ് ഫാസില്‍ !! | Fahadh Faasil Supports Students
Fahadh Faasil Supports Students : കൊച്ചി: കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടനും നിര്‍മാതാവുമായ ഫഹദ് ഫാസില്‍. സമരം ചെയ്യുന്ന കുട്ടികള്‍ക്കൊപ്പം എന്നതാണ് തന്റെ നിലപാടെന്ന് ഫഹദ് ഫാസില്‍ കൊച്ചിയില്‍ പറഞ്ഞു. എല്ലാവരും ചര്‍ച്ച ചെയ്ത് ആ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കട്ടെ എന്നും ഫഹദ് ഫാസില്‍ കൂട്ടിച്ചേര്‍ത്തു. ചെയര്മാന് രാജിവെച്ചതും നടന് ചൂണ്ടിക്കാട്ടി.
തങ്കം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്. ജനുവരി 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന് വിനീത് ശ്രീനിവാസന്, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന് തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.
ആക്ഷന്‍ സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്, കോസ്റ്യൂം ഡിസൈന്‍ മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര് ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് രാജന് തോമസ് ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് – എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്. പി.ആര്.ഒ ആതിര ദില്‍ജിത്ത്. ഭാവനറിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
