Metaverse : നിങ്ങൾക്ക് ഇനി പബ്ജിയിൽ നേരിട്ട് ഇറങ്ങി കളിക്കാം; വരുന്നു ഫേസ്ബുക് അവതരിപ്പിക്കുന്ന മാന്ത്രിക ലോകം, മെറ്റാവേർസ്..! | facebook Metaverse

മെറ്റ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിന്റെ വെർച്വൽ റിയാലിറ്റി ലോകമായ മെറ്റാവേർസ് തങ്ങളുടെ ഉപയോക്താക്കൾക്കായി ഫേസ്ബുക്ക് തുറന്നുനൽകി. പുതിയ സംരംഭത്തിന്റെ ആദ്യ പടി എന്ന നിലയിൽ, യുഎസിലെയും കാനഡയിലെയും 18 വയസ്സൊ അതിൽ കൂടുതലോ പ്രായമുള്ള ഉപയോക്താക്കൾക്കാണ് മെറ്റാവേർസ് ഉപയോഗിക്കാനാവുക. ഒക്ടോബറിൽ ഔദ്യോഗികമായി മെറ്റ എന്ന പേര് മാറ്റിയ ഫേസ്ബുക്കിന്റെ സുപ്രധാന ഘട്ടമാണ് ഹൊറിസോൺ വേൾഡിന്റെ വിശാലമായ ലോഞ്ച്.

facebook Metaverse

ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ അവതാറുകളെ സൃഷ്ടിക്കാനും, അവതാറുകളുടെ ഒരു വെർച്വൽ റിയാലിറ്റി ലോകത്ത് സംഘമിച്ച് പരസ്പരം ബന്ധപ്പെടാനും സാധ്യമാകുന്ന ഒരു വെർച്വൽ ലോകമാണ് മെറ്റാവേർസ്. അവിടെ അവർക്ക് ഗെയിമുകൾ കളിക്കാനും മറ്റ് ഉപയോക്താക്കളുടെ അവതാറുകളുമായി സംവദിക്കാനും കഴിയും. സോഷ്യൽ മീഡിയയുടെ ഭാവി എന്നാണ് മെറ്റാവേർസിനെ ഫേസ്ബുക് സിഇഒ മാർക്ക്‌ സക്കർബർഗ് വിശേഷിപ്പിച്ചത്.

മെറ്റാവേർസ് എന്ന സയൻസ് ഫിക്ഷൻ പദത്തെ അടിസ്ഥാനമാക്കിയാണ് കമ്പനി തങ്ങളുടെ പുതിയ സംരംഭത്തിന് ഈ പേര് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗങ്ങൾക്ക് ഉപരി, ഇന്റർനെറ്റിൽ ഉള്ള എല്ലാ സേവനങ്ങളും മെറ്റാവേർസിൽ ലഭ്യമാണ്. നിങ്ങൾ ഒരു കാർട്ടൂൺ പ്രേക്ഷകനാണെങ്കിൽ, നിങ്ങളെ ആ കാർട്ടൂണിലെ ഒരു കഥാപാത്രമായി കാണാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ. ആ ആഗ്രഹമാണ് മെറ്റാവേർസ് സഫലമാക്കുന്നത്, ഒരു അവതാറായി നിങ്ങൾക്ക് ഇഷ്ടമുള്ള എന്തും നിങ്ങൾക്ക് ഈ വെർച്വൽ ലോകത്ത് ചെയ്യാനാവും. ലോകത്തിന്റെ രണ്ട് കോണിൽ ഇരിക്കുന്നവർക്ക് പരസ്പരം നേരിട്ട് കണ്ട് സംസാരിക്കാം.

facebook Metaverse1

പബ്ജി കളിക്കുമ്പോൾ അതിൽ നേരിട്ട് പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിച്ചിട്ടില്ലെ? അല്ലെങ്കിൽ പെസ്, റേസിംഗ് ഗെയിംസ് എന്നിവയിലെല്ലാം നിങ്ങൾ നേരിട്ട് മത്സരാർതികൾ ആവുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കു. അങ്ങനെയൊരു മായാലോകമാണ് മെറ്റാവേർസ് വാഗ്ദാനം ചെയ്യുന്നത്. ഫേസ്ബുക്കിന് പുറമെ നിരവധി ഗെയിം നിർമ്മാണ കമ്പനികളാണ് മെറ്റാവേർസിൽ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്നത്. അടുത്ത ദശകത്തിനുള്ളിൽ, മെറ്റാവേർസ് ഒരു ബില്യൺ ആളുകളിലേക്ക് എത്തുമെന്നും നൂറുകണക്കിന് ബില്യൺ ഡോളർ ഡിജിറ്റൽ വാണിജ്യത്തിന് ആതിഥേയത്വം വഹിക്കുമെന്നും സക്കർബർഗ് പറഞ്ഞു.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe