റോബോട്ടിനെ പ്രണയിച്ച മനുഷ്യൻ; ഈ സിനിമ കണ്ടാൽ നിങ്ങളുടെ തരിപ്പ് മാറില്ല; എക്സ് മാകിന ഒരു കൊ ടൂര ത്രില്ലർ ചിത്രം !! | EX MACHINA review

EX MACHINA review malayalam : ദൈവം, ഇന്ന് വലിയൊരു നിഗൂഢമായ ഒന്നാണ്. ഒട്ടുമിക്ക ആളുകളും ദൈവത്തിൽ വിശ്വസിക്കുന്നു, പക്ഷേ ചിലർ ഒട്ടും വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ നമുക്ക് ദൈവത്തിൻ്റെ കാര്യം അവിടെ നിർത്താം. മനുഷ്യനെ പറ്റി ചിന്തിക്കാം. ശരിക്കും ആരാണ് മനുഷ്യൻ. ഇന്നീ കാലത്ത് മനുഷ്യൻ റോബോട്ടിനെ ഉണ്ടാക്കുന്നു, എന്തിന് പറയണം, മനുഷ്യനെ പോലെ സംസാരിക്കുന്ന, വികാരം പോലും ഉള്ള റോബോട്ടുകൾ ഉണ്ടായി വരികയാണ്. അങ്ങനെ ആണെങ്കിൽ മനുഷ്യനെ ഒരു റോബോട്ട് എന്ന് നമുക്ക് പറയാൻ പറ്റില്ലേ.

ദൈവം സൃഷ്ടിച്ച ഒരു റോബോട്ട്. അതെ ഓസ്കാർ ഇസ്ഹാഖ് പ്രധാന വേഷത്തിൽ എത്തിയ 2015, ഇറങ്ങിയ സിനിമയാണ് EX MACHINA എന്ന ഹോളിവുഡ് സിനിമ. ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എൻജിൻ ഉടമയാണ് നേതൻ. ഒരു പ്രോഗ്രാമിൻ്റെ ഭാഗമായി നെതൻ, കേലബ് എന്നൊരു വ്യക്തിയെ തൻ്റെ ഹിമാലയത്തിലെ ഭൂമിക്ക് അടിയിലുള്ള ശാസ്ത്ര കണ്ട് പിടിത്ത വീട്ടിലേക്ക് ക്ഷണിക്കുകയാണ്. അവിടെ നിന്നും കെലബ് ഏവ എന്നൊരു റോബോട്ടിനെ കാണുന്നു.

EX MACHINA review
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വികാരങ്ങൾ ഉള്ള, ദേഷ്യപ്പെടാനും പ്രേമിക്കാൻ പോലും അറിയുന്ന ഒരു റോബോട്ട്, എന്തിന് പറയണം, രതിയിൽ ഏർപ്പെടാൻ പോലും ഏവക്ക് കഴിയും. നെതൻ്റെ ഈ കണ്ട് പിടിത്തം കേലബിന് വല്ലാത്ത ആശ്ചര്യം ഉണ്ടാക്കുകയും, കുറഞ്ഞ ദിവസം കൊണ്ട് ഏവയും കേലബും പ്രണയത്തിൽ ആവുകയും ചെയ്യുന്നു. ഇതൊരു പ്രണയ സിനിമ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതൊരു കൊ ടൂര ത്രില്ലർ സിനിമയാണ്.

സിനിമയുടെ ക്ലൈമാക്സ് കണ്ടാൽ മാത്രമേ സിനിമ എന്താണ് ഉദ്ദേശിച്ചത് എന്ന് കൃത്യമായി മനസ്സിലാവൂ. അതായത് പ്രവചനാതീതം എന്ന് പറയാം. ചതിയും വഞ്ചനയും മനുഷ്യ സഹചം മാത്രം ആണോ. അതോ ലോകത്തുള്ള മുഴുവൻ സൃഷ്ടികളും മനുഷ്യനെ പോലെ സ്നേഹവും, ചതിയും വഞ്ചനയും കൊണ്ട് നടക്കുന്നവർ ആണോ. ഈ സിനിമ കണ്ടില്ലെങ്കിൽ തീർച്ചയായും കാണുക. രണ്ട് ദിവസം നിങ്ങളുടെ തലയിൽ ഒരു ഓളം പോലെ ഈ സിനിമ ഓടി കൊണ്ടെ ഇരിക്കും.

You might also like