ആരും ചിന്തിക്കാത്ത ഒരു കിടു പലഹാരം 😋 ഇതിന്റെ രുചി അപാരം തന്നെ.. കിടിലൻ മധുര പലഹാരം തയ്യാറാക്കാം 😋👌

ഇന്ന് നമ്മൾ തയ്യറാക്കാൻ പോകുന്നത് വീട്ടിൽ തന്നെയുള്ള വളരെ കുറച്ചു ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു അടിപൊളി മധുര പലഹാരമാണ്. ആരും ചിന്തിക്കാത്ത ഒരു കിടു പലഹാരം വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കുവാൻ പറ്റും. ഇത് നമുക്ക് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകീട്ട് പലഹാരമായും കഴിക്കാവുന്ന ഒന്നാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം

ഒരു ബൗളിൽ 1 കപ്പ് അരിപൊടി, 1/2 കപ്പ് മൈദ, ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌തെടുക്കുക. പിന്നീട് അതിലേക്ക് 100 gm ശർക്കര 3/4 കപ്പ് വെള്ളത്തിൽ അലിയിച്ച് അരിച്ചെടുത്ത ശർക്കര ലായനി ചേർത്ത് യോജിപ്പിക്കുക. എന്നിട്ട് അതിലേക്ക് അൽപം വെള്ളമൊഴിച്ച് ദോശമാവ് രൂപത്തിൽ ആക്കിയെടുക്കുക. അടുത്തതായി ഒരു ബൗളിൽ 2 tbsp അരിപൊടി എടുക്കുക. എന്നിട്ട് അതിലേക്ക്

പാൽ ഒഴിച്ച് കലക്കിയെടുക്കുക. ഇനി ഒരു ചൂടായ പാനിലേക്ക് 2 കപ്പ് പാൽ ഒഴിച്ച് തിളപ്പിച്ചെടുക്കുക. 2 ഏലക്ക ചതച്ചത്, 3 tbsp പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. പിന്നീട് ഇതിലേക്ക് കലക്കിവെച്ച അരിപൊടി ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി വറ്റിച്ചെടുക്കുക. അടുത്തതായി ചൂടായ വേറൊരു പാനിലേക്ക് ശർക്കര ചേർത്ത മാവ് ഒഴിച്ച് ദോശപോലെ ഉണ്ടാക്കിയെടുക്കുക. എന്നിട്ട് അതിലേക്ക്

പാലിന്റെ മിക്സ് ചേർത്ത് റോൾ ചെയ്തെടുക്കാം. ഇപ്പോൾ നമ്മുടെ മധുര പലഹാരം റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: Amma Secret Recipes

Rate this post
You might also like