Evening Snack Pappadavada Recipe: കടകളിൽ നിന്ന് നമ്മൾ വാങ്ങി കഴിക്കുന്ന പപ്പട വട വളരെ സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കിയാലോ. നല്ല മൊരിഞ്ഞ ടേസ്റ്റി ആയ പപ്പടവട വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി വളരെ കുറച്ച് ചേരുവകൾ മാത്രമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ.ഒരു ബൗളിലേക്ക് അരി പൊടിയും മഞ്ഞൾ പൊടിയും കാശ്മീരി മുളകു പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക.
- അരി പൊടി – 1/2 കപ്പ്
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
- നല്ല ജീരകം – 1/2 ടീ സ്പൂൺ
- കറുത്ത എള്ള് – 2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
ഇനി ഇതിലേക്ക് നല്ല ജീരകവും കറുത്ത എള്ളും ആവശ്യത്തിന് ഉപ്പും ഇട്ടു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ഉപ്പ് ഇട്ട് കൊടുക്കുമ്പോൾ ശ്രദ്ധിച്ചിക്കുക കാരണം പപ്പടത്തിൽ എന്തായാലും ഉപ്പുണ്ടാകും അതു കൊണ്ട് മസാലയിൽ കുറച്ചു ഉപ്പ് ഇട്ടു കൊടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഈ മിക്സിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ദോശ മാവിന്റെ പരുവത്തിൽ ആക്കി എടുക്കുക.
ഇനി വലിയൊരു പപ്പടം എടുത്ത് ഈ ഒരു മസാലയിൽ നന്നായി മുക്കി കോട്ട് ചെയ്ത് എടുക്കുക. പപ്പടവട ഉണ്ടാക്കാൻ എപ്പോഴും വലിയ പപ്പടം ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു കടായി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ മസാലയിൽ മുക്കിയ പപ്പടം അധികം മസാല ഒലിച്ചു പോകാതെ തന്നെ എണ്ണയിലേക്ക് ഇട്ടു കൊടുത്ത് രണ്ട് സൈഡും മൊരിയിച് എടുക്കുക. മസാല വെന്തു കിട്ടാൻ കുറച്ച് സമയം എടുക്കും. അതു കൊണ്ട് തന്നെ രണ്ട് സൈഡും മറിച്ചും തിരിച്ചു ഇട്ടു കൊടുത്തു കോരിയെടുക്കാവുന്നതാണ്. ഇതൊരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ഇട്ടു വച്ചാൽ നമുക്ക് കുറെ നാൾ ഉപയോഗിക്കാൻ സാധിക്കും. Credit: Vadakkan cafe